മുനി ടീച്ചർ 6 [Decent]

Posted by

“ഉണ്ടാകും. ഞാൻ വിളിക്കാം. ഇങ്ങോട്ട് വിളിക്കണ്ട. വെക്കട്ടെ.”

ടീച്ചറെ ഞാൻ ബാംഗ്ളൂരിലേക്കു ക്ഷണിച്ചെങ്കിലും ഒരിക്കലും ടീച്ചർ തനിയെ ഇവിടെ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതുപോലുമില്ല. വരികയാണെങ്കിൽ തന്നെ മുരളി ചേട്ടന്റെയോ ലിസിമ്മയുടെയോ കൂടെയെങ്ങാനും ആകും എന്നെ ഞാൻ കരുതിയുള്ളൂ.

ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. പിന്നീടുള്ള ഓരോ നിമിഷങ്ങളും മണിക്കൂറുകളായി തോന്നി. ബാംഗ്ലൂർ സിറ്റിയുടെ ടീച്ചറുമൊത്തു കറങ്ങിനടക്കുന്നത് സ്വപ്നം കണ്ടു ഞാൻ മണിക്കൂറുകൾ തള്ളിനീക്കി.

വിചാരിച്ചതിലും സ്വപ്നം കണ്ടത്തിലുമെല്ലാം മേലെയാണ് എനിക്കുമേലെ കോരിച്ചൊരിയാൻ പോകുന്ന അനുഗ്രഹമെന്ന് തോന്നിപ്പോയ ദിനങ്ങൾ.

മുന്നിൽ വരാനുള്ളത് എന്താണെന്ന് ഒരു തരത്തിലും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്തൊരു അവസ്ഥയിലാണ് ഞാൻ. ഒരുമാതിരി സങ്കൽപ മരവിപ്പ് ബാധിച്ച പോലെ.

 

ടീച്ചർ ബാംഗ്ലൂരിൽ

 

അങ്ങിനെ ആ സുദിനം വന്നെത്തി. രാത്രി ഞാൻ പരിപ്പും റൈസും പാകം ചെയ്യുമ്പോഴാണ് ടീച്ചറുടെ നമ്പറിൽ നിന്ന് വിളി വരുന്നത്. പിശക് എന്തെങ്കിലും ഒഴിവാക്കാനായി ഫോൺ എടുത്തു ഞാൻ ചോദിച്ചു: “ആരാ?”

“ടീച്ചറാ കുട്ടാ.” ആർദ്രമായ ശബ്‌ദം

“അറിയാം. അമളി വല്ലതും പറ്റാതിരിക്കാനാ ആരാ എന്ന് ചോദിച്ചത്. എത്തിയോ?”

“ഉം.”

“എപ്പോ? ഇപ്പൊ എവിടെയാ?”

“ഞാൻ യൂണിവേഴ്സിറ്റി ക്യാമ്പസ്സിന് അടുത്താണ്. ഫ്രണ്ടിന്റെ കൂടെയാണ്. ഇന്നലെയെത്തി. നാളെ ക്ലാസ്സില്ലേ?”

“എന്നിട്ടു വിളിച്ചില്ലല്ലോ. ക്ലാസുണ്ട്.. അതു സാരമില്ല. നാളെ പുറത്തിറങ്ങുന്നോ?”

Leave a Reply

Your email address will not be published. Required fields are marked *