“ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ഉണ്ടോ?”
“അങ്ങനെയുമുണ്ട് ഒരുപാട്.”
“പറ.”
“അതൊക്കെ പിന്നെ പറയാ. ഇതൊന്നുമല്ലാത്ത കുറെ സ്വപ്നങ്ങളുണ്ട്.”
“അതെന്താ?”
“ടീച്ചറുടെ കൂടെ ഒരു യാത്രപോകുന്ന സ്വപ്നം. ദീർഘയാത്ര.”
“കൊള്ളാലോ.”
“ഇഷ്ടമാണോ? എന്റെകൂടെ യാത്രപോകാൻ?”
“എന്തുകൊണ്ടില്ല? യാത്ര ആർക്കാ ഇഷ്ടമല്ലാത്തത്? ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആസ്വദിച്ചു യാത്ര ചെയ്തിട്ട് കുറെ കാലമായി.”
“മുരളി ചേട്ടന്റെ കൂടെ കുറെ കറങ്ങിയിട്ടുണ്ടല്ലോ.”
“ശെരിയാ. പക്ഷെ പണ്ട് അച്ഛന്റെ കൂടെ ചെയ്ത യാത്രകളാ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നത്.”
“ഒരുപാട് യാത്ര ചെയ്തിട്ടുണ്ടോ?”
“ഓഹ്, തെക്കേ ഇന്ത്യയിലെ ഒരുപാടു നഗരങ്ങളും ഗ്രാമങ്ങളും റോഡുകളും. ഒത്തിരി അമ്പലങ്ങളും ടൂറിസ്റ്റു സ്ഥലങ്ങളും.”
“സത്യം പറഞ്ഞാൽ ടീച്ചറുടെ കൂടെ യാത്ര പോകുന്നത് സ്വപ്നം കണ്ട് ഞാൻ രാത്രി എത്രയോ നേരം ബെഡിൽ തിരിഞ്ഞും മറഞ്ഞും കിടന്നിട്ടുണ്ട്.”
“പറ. എന്തുതരം യാത്രകൾ?”
“ഞാനും ടീച്ചറും കാറിൽ ആരുടേയും ശല്യമില്ലാതെ.”
“എങ്ങോട്ട്?”
“നഗരങ്ങളും തിരക്കുമില്ലാത്ത സ്ഥലങ്ങളിലേക്ക്.”
“ട്രെക്കിങ്ങ്?”
“അതെ, ട്രെക്കിങ്ങ്, റിസോർട്ടുകൾ, മരുഭൂമി, ദൂരെ സ്ഥലങ്ങളിലേക്കുള്ള നടത്തം, ഗ്രാമത്തിലെ ജീവിതം. ഇങ്ങനെ പലതും.”
“നഗരങ്ങൾ ഇഷ്ടമില്ലേ കുട്ടന്?”
“ടീച്ചർക്ക് എന്തുതോന്നുന്നു? നമ്മൾ ഇതുവരെ സംസാരിച്ചതിന് നിന്ന് ഞാൻ ഈ നഗരവുമായി എത്ര പരിചയമുണ്ടെന്നാ തോന്നുന്നത്?.”
“നീ ഇവിടെ ഒരുപാടു നാളായെങ്കിലും അതിനുള്ളത്ര പരിചയം പോരാ.”