“എന്താ ഏട്ടാ ആരാ”
പേടിച്ചുകൊണ്ടുള്ള വർഷയുടെ ചോദ്യം..
“ഏയ് ഒന്നുവില്ല എന്താ പേടിച്ചോ”
“കുറച്ച്”
വർഷ അവന്റെ മാറിൽ ചേർന്നു കൊണ്ട് ചുറ്റിലും നോക്കി.. എന്നാൽ അവളും ഒന്നും തന്നെ കണ്ടില്ല…
ഇനിയും പുഴയിലേക്ക് കുറച്ചു നടക്കുവാൻ ഉണ്ട് ആ മരത്തിന്റെ നിഴലിൽ നിന്നും മാറി കഴിഞ്ഞാൽ, വീടിന്റെ മുന്നിലെ പുൽത്തകിടിയാണ് പിന്നെ ചെറിയ ഒരു പോക്കറ്റ് റോഡും ചുറ്റുപാടുമുള്ള ഏതാനും കുറ്റിക്കാടുകളും, അത് കഴിഞ്ഞാണ് അ പുഴ വരുന്നത്…
കിഷോർ ഒന്ന് പാളി വീണ്ടും ശ്രീ കുട്ടന്റെ വീട്ടിലേക്ക് നോക്കി.. ഈ തവണ അവൻ മുറ്റത്തുണ്ട് വർഷയെയും കിഷോറിനെയും കാണാതെ ആയപ്പോൾ തന്നെ വെളിയിൽ ഇറങ്ങി മുന്നിലെ കുറ്റിചെടിയുടെ ഇടയിലേ മറവിലിൽ നിന്നും ചുറ്റിലും വീണ്ടും നോക്കുവാൻ തുടങ്ങിയിരുന്നു..
അത് കണ്ടതും കിഷോറിന് ആവേശമായി
അവൻ ഭാര്യയുടെ കൈപിടിച്ച് അവളെ വെട്ടത്തിലേക്ക് വലിച്ചു.