എനിക്കിത് എന്തിന്റെ കേടായിരിന്നു???? [ആനീ]

Posted by

“കണ്ടോ ഇപ്പോൾ തന്നെ തണുത്ത കാറ്റ് അടിക്കാൻ തുടങ്ങി ആകെ ഒരു കുളിർമ അല്ലേ വർഷേ”

 

“അതെ ഏട്ടാ”

 

പെട്ടന്ന് കുറച്ച് മാറി പുഴക്കരയിൽ ഒരു വെട്ടം കണ്ടതും അവർ രണ്ടുപെരും ചെറുതായി ഞെട്ടി …

 

“എന്താ ഏട്ടാ അത് ഒരു വെട്ടം”

 

വർഷ പേടിയോടെ ചോദിച്ചു..

 

“അത് സന്തോഷും കൂട്ടുകാരും ആയിരിക്കും ചിട്ട് കളി ആയിരിക്കും അല്ലേൽ ഐ പി എൽ ബെറ്റിങ് ഞാൻ ഒന്ന് പോയി നോക്കട്ടെ”

 

കിഷോർ പുറകിലേക്ക് തീരിഞ്ഞു ശ്രീ കുട്ടൻ വരുന്നില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് പറഞ്ഞു..

 

“ഏട്ടാ എനിക്ക് പേടിയാ എന്നെ വിട്ടിൽ വിട്ടേര് നമുക്ക് പോകാം”

 

“ഹാ പേടിക്കാതെ ഞാൻ പെട്ടന്ന് നോക്കി വരാം അ സന്തോഷ്‌ എനിക്ക് 5000 രൂപ തരാനുണ്ട് എത്രനാൾ ആയെന്നറിയുവോ അവനെ തപ്പാൻ തുടങ്ങിയിട്ട് പകൽ സമയം അ പട്ടി പുറത്തുപോലും ഇറങ്ങില്ല വവ്വാലിന്റെ ജന്മമാണ് ഇങ്ങനെ ഓക്കേയെ പിടിക്കാൻ പറ്റുള്ളൂ നീ ഇവിടെ നിക്ക്”

 

“വേഗം വരണേ ഏട്ടാ ”

 

വർഷയുടെ മാൻമിഴികൾ പിടച്ചു…

Leave a Reply

Your email address will not be published. Required fields are marked *