താൻ കണ്ടിട്ടുള്ള പെണ്ണുങ്ങളിൽ ഒന്നും അല്ല സൗന്ദര്യം, ഇതാണ് യഥാർത്ഥ സ്ത്രീ സൗന്ദര്യം എന്ന് അലൻ ഉള്ളിൽ മന്ത്രിച്ചു.
തൻ്റെ ഡാഡി യും മമ്മിയും “വരൂ മോളെ” എന്ന് പറഞ്ഞു അവളെ കൂട്ടികൊണ്ട് വരുന്നത് കണ്ടു ജോയും നോക്കി നിന്നു…
എല്ലാവരും അകത്തേക്ക് കയറിയ പാടെ… അലൻ്റെ ഡാഡി അലനെയും ജോയേയും പരിചയപ്പെടുത്തി.
“മോളെ ഇത് അലൻ, ഇത് ജോവിറ്റ എൻ്റെ മോനും മരുമോളും.”
മറുപടി ആയി അവർ ഒരു രണ്ടു പേരെയും നോക്കി ചിരിച്ചു എന്നിട്ട് കൊണ്ടുവന്ന ചോക്ലേറ്സ് ജോയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു..
“എനിക്ക് നിങ്ങളെ രണ്ടു പേരെയും അറിയാം, ഇത് മോൾക്ക് ആണ്, കണ്ടില്ലല്ലോ ആളെ?”
ജോ: അവൾ പ്ലേ സ്കൂൾ ൽ പോവുന്നുണ്ട്. എത്തിയില്ല.
മറുപടി ആയി ചിരിച്ചു കൊണ്ട് അവർ സോഫ ൽ ഇരുന്നു.
എല്ലാവരും പിന്നെ ബിസിനസ് ചർച്ചയിലേക്ക് തിരിഞ്ഞു. അലൻ അപ്പോളും ആ മായിക സൗന്ദര്യത്തിൻ്റെ മയക്കത്തിൽ തന്നെ ആയിരുന്നു. അലൻ മാത്രം അല്ല, ജോ പോലും ഏതാണ്ട് അങ്ങനെ തന്നെ ആയിരുന്നു.
അവർ അലനോട് ചോദിച്ചു…
“അലൻ… എന്ത് പറ്റി? ഭയങ്കര സൈലന്റ് ആണല്ലോ?”
അലൻ: ഏയ്… ഒന്നും ഇല്ല…
ഡാഡി: അവൻ മോളെ ആദ്യം കാണുന്നത് അല്ലെ?
“അതുകൊണ്ട് ആണോ അലൻ… ഒരു പരിഭ്രമം?
അലൻ: അങ്ങനെ ഒന്നും ഇല്ല മേടം…
“അലൻ, നീ എന്നെ മേടം എന്നൊന്നും വിളിക്കല്ലേ, നന്ദു എന്ന് വിളിച്ചോളൂ, എല്ലാവരും അങ്ങനെയാ വിളിക്കുന്നത്”
ഡാഡി: മോളെ എങ്കിൽ സൈൻ ചെയ്യാം ഡോക്യൂമെന്റസ് ൽ.
“ഹാ… അങ്കിൾ…”
അലൻ ഉം ജോ യും നോക്കി നിൽക്കെ അവൾ ഡോക്യൂമെന്റസ് ൽ സൈൻ ചെയ്തു.