സൈമൺ: ചേച്ചി…
നിമ്മി: നീ കരയിപ്പിക്കാതെടാ എന്നെ കൂടി. നീ ചെല്ല്, അവൻ്റെ നിസ്സഹായത കൊണ്ട് ആണ് അവൻ മോഷ്ട്ടിച്ചത് എങ്കിലോ? അതുകൊണ്ട് നീ ചെല്ല്. ആ കല്യാണം നടത്തി കൊടുക്ക്.
നിമ്മി വേഗം ഫോൺ കട്ട് ചെയ്തു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇരു കവിളിലൂടെ ഒഴുകി ഇറങ്ങി.
ഇതേ സമയം, അലനും ജോവിറ്റയും അവരുടെ ഡാഡി പറഞ്ഞത് അനുസരിച്ചു തറവാട്ടിൽ വെയിറ്റ് ചെയ്യുകയാണ്. പുതിയ ഒരു ജ്വല്ലറി കൂടി തുടങ്ങാൻ ആണ്. ഇത് വരെ ഇട്ടതിൽ വച്ച് ഏറ്റവും വലുത് ആണത്രേ വരാൻ പോവുന്നത്. അതിനുള്ള എഗ്രിമെന്റ് എല്ലാം റെഡി ആക്കാൻ ആണ് അലനോടും ജോയോടും വരാൻ പറഞ്ഞത്.
തങ്ങളുടെ ഗ്രൂപ്പ് ൻ്റെ ലീഗൽ അഡ്വൈസർ ഉം അവിടെ എത്തിയിട്ടുണ്ട്.
ഡാഡി: അല്ലു…
അലൻ: ഹാ… ഡാഡി…
ഡാഡി: ഇനി ജ്വല്ലറി കൂടി നീ നോക്കണം. ഞാൻ ഉണ്ടാവും എന്നാലും നീ അതിൽ കൂടി ഇടപെട്ടു തുടങ്ങിക്കോളൂ. പിന്നെ നിനക്ക് അറിയില്ലല്ലോ നമ്മുടെ ബിസിനസ് ലെ ഇൻവെസ്റ്റർസ് നെ. അതായിരുന്നല്ലോ നിനക്ക് എന്നോടുള്ള പരാതിയും.
അലൻ: ഡാഡി അത്…
ഡാഡി: എനിക്ക് മനസിലാവും മോനെ… ജോ…
ജോ: ഡാഡി…
ഡാഡി: ജോയും കൂടി എല്ലാം അറിഞ്ഞിരിക്കണം. എൻ്റെ അപ്പൻ അപ്പൂപ്പൻമാരുടെ കാലം മുതൽ ഉള്ള ബന്ധം ആണ് ഇവരും ആയിട്ട്. നമ്മൾ നശിച്ചാൽ പോലും അവർക്കു ഒരു പോറൽ പോലും വരാൻ പാടില്ല. നിധി കാക്കുന്നത് പോലെ ഈ സ്വത്ത് കൊണ്ട് നടക്കണം. ഇപ്പോൾ അവരെ എനിക്കും നിങ്ങളുടെ മമ്മി ക്കും മാത്രമേ അറിയാവൂ. ഇനി മുതൽ നിങ്ങൾ രണ്ടു പേരും അറിയും, നിങ്ങൾ രണ്ടു പേരും മാത്രമേ അറിയാൻ പാടുള്ളു, ആരാണ് നമ്മളുടെ പിന്നിൽ എന്ന്. മനസിലായോ രണ്ടു പേർക്കും?