ജീവിത സൗഭാഗ്യം 31 [മീനു]

Posted by

അങ്ങനെ ഒരു ദിവസം നന്ദിനി ആയിട്ട് സംസാരിച്ചു ഇരിക്കുമ്പോൾ നിമ്മിക്ക് ഒരു കാൾ…

നന്ദിനി എവിടെയോ തിടുക്കപ്പെട്ടു പോവാൻ റെഡി ആവുക ആയിരുന്നു.

നിമ്മി: സൈമൺ…

സൈമൺ: നിമ്മ്യേച്ചി…. നമ്മുടെ നഷ്ടപെട്ട സ്വർണ്ണവും ബാഗ് ഉം കിട്ടി.

നിമ്മി: ആരാ?

സൈമൺ: M G Road ഷോപ് ലെ പുതിയ പയ്യൻ ആണ്. അവൻ്റെ ഒരു ചെറിയ അതിമോഹം. എന്താ ചെയ്യണ്ടത്?

നിമ്മി: നഷ്ടം എന്തെങ്കിലും?

സൈമൺ: നഷ്ടം ഒന്നും ഇല്ല.

നിമ്മി: സിദ്ധു ആണെങ്കിൽ എന്താ പറയുക?

സൈമൺ: തീർത്തു കളഞ്ഞേക്കാൻ…

നിമ്മി: അവൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?

സൈമൺ: ഒരു അമ്മയും പെങ്ങളും, അച്ഛൻ ഇല്ല.

നിമ്മി: പെങ്ങളുടെ കല്യാണം കഴിഞ്ഞതാണോ?

സൈമൺ: അല്ല, അതിനു വേണ്ടി ആണ് അവൻ മോഷ്ടിച്ചത്.

നിമ്മി നന്ദിനിയോട് ഒന്ന് ആലോചിച്ചതിനു ശേഷം…

നിമ്മി: സൈമൺ… അൻപത് പവൻ സ്വർണവും അവളുടെ കല്യാണ ചിലവും അവൻ്റെ വീട്ടിൽ കൊണ്ട് ചെന്ന് കൊടുത്തേക്ക്. എന്നിട്ട് സൈമൺ അവളുടെ കല്യാണം നടത്തികൊടുക്കണം അച്ഛൻ്റെ സ്ഥാനത്തു നിന്ന്.

സൈമൺ: (കണ്ണ് നിറച്ചു കൊണ്ട്) ശരി ചേച്ചി.

നിമ്മി: വീണ്ടും അവൻ ഇങ്ങനെ എന്തെങ്കിലും കാണിച്ചാൽ, പിന്നെ ഒന്നും എന്നോട് ചോദിക്കേണ്ട, സിദ്ധു ൻ്റെ വാക്കുകൾ പോലെ, തീർത്തു കളഞ്ഞേക്ക്.

സൈമൺ: ശരി ചേച്ചി…. ചേച്ചീ….

നിമ്മി: എന്താ സൈമൺ…

സൈമൺ: ഞങ്ങളുടെ സിദ്ധു സർ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്, നിങ്ങളുടെ രണ്ടു പേരുടെയും ഉള്ളിൽ.

അത് പറഞ്ഞതും സൈമൺ ൻ്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു… അവൻ്റെ ശബ്ദം ഇടറി.

നിമ്മി: (നിറകണ്ണുകളോടെ) സൈമൺ…

Leave a Reply

Your email address will not be published. Required fields are marked *