“അവള് എവിടെ പോകാൻ,അവിടെ ഉണ്ട് പോലീസ് ചോദ്യം ചെയ്യുവാ വസൂനേം വനജയേം ”
മാലതി പറഞ്ഞത് കെട്ട് ഹേമയും ചിത്രയും ഞെട്ടി
വനജയേം കൂട്ടി സ്ഥലം വിടാൻ അല്ലേ മുരുകനോട് പറഞ്ഞിരുന്നത്
എന്നിട്ട് അവൻ ഒറ്റക്കാണോ നാട് വിട്ടത്!!!!
അപ്പോഴേക്കും വാസുവിനെയും വനജയെയും പോലീസുകാർ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു
“സത്യം പറയടാ നീ അവനെ കൊന്ന് കുഴിച്ചിട്ടതല്ലേ ”
സജി ചോദിച്ചു
“എന്റെ പൊന്ന് സാറെ എനിക്കറിയത്തില്ല അവൻ എങ്ങോട്ട് പോയെന്ന് ”
“പിന്നെന്താടാ ഈ ഷെഡ്‌ഡിന്റെ പുറകിൽ ആറടി നീളത്തിൽ കുഴി മൂടി ഇട്ടിരിക്കുന്നത് ”
വാസു മറുപടി പറയാതെ നിൽക്കുന്നത് കണ്ടപ്പോ എസ് ഐ സജി
കുഴി മാന്താൻ കോൺസ്റ്റബിൾസിനോട് പറഞ്ഞു
കൂടി നിന്നിരുന്ന നാട്ടുകാർ എല്ലാം കൂടുതൽ അടുത്തു കുഴി മാന്തി ബോഡി എടുക്കുന്നത് കാണാൻ
മുരുകന് ഒറ്റക്ക് മുങ്ങി എങ്കിലും തങ്ങളുടെ പ്ലാൻ സക്സസ് ആയല്ലോ എന്ന സന്തോഷത്തിൽ ഹേമയും ചിത്രയും മുന്നിൽ തന്നെ ചെന്ന് നിന്നു
പോലീസുകാർ കുഴി മാന്തുമ്പോൾ ഹേമയും ചിത്രയും സന്തോഷിച്ചു