അവർ മുതലാളിയെ ആനയിച്ച് അകത്തേക്ക് കയറ്റി.. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത വീടാണ്.. മുന്നിലൊരു വരാന്തയും, ചെറിയൊരു ഹാളും.. ഹാളിൽ തന്നെ ഒരു മൂലക്ക് ഒരു സോഫയുണ്ട്.. മറ്റേ മൂലയിൽ ചെറിയൊരു ടൈനിംഗ് ടേബിളും..
കരീംക്ക സോഫയിലേക്കിരുന്നു..
“എവിടെ..പിറന്നാള് കാരിയെവിടെ… ?”..
നല്ല മനോഹരമായ ശബ്ദത്തിൽ കരീംക്ക ചോദിച്ചത് കേട്ട് റീന, അകത്തെ മുറിയിൽ നിന്നും മോളെ പിടിച്ച് ഇക്കാന്റെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തി…
“മോളെ പേരെന്താ… ?”..
കൊഞ്ചലോടെ ഇക്ക ചോദിച്ചത് കേട്ട് റീന അമ്പരന്നു.. മുതലാളിമാര് ഇങ്ങിനെയൊക്കെ സംസാരിക്കോ… ?..
“ലച്ചു…”
കൊഞ്ചലോടെ മോള് പറഞ്ഞു..
“ ലക്ഷ്മീന്നാ ഇക്കാ പേര്… ഞങ്ങള് വീട്ടീ വിളിക്കുന്നതാ ലച്ചൂന്ന്…. “
അടുത്ത് നിന്ന വിജയൻ ഭവ്യതയോടെ പറഞ്ഞു…
“നല്ല പേര്… മോളും നല്ല സുന്ദരിയാട്ടോ…”
ഇക്ക പറഞ്ഞത് കേട്ട് റീനയൊന്ന് പതറി.. കാരണം അയാളത് പറഞ്ഞത് അവളുടെ മുഖത്തേക്ക് നോക്കിയായിരുന്നു..
“മോളിങ്ങ് വന്നേ…”
ഇക്ക രണ്ട് കയ്യും നീട്ടി മോളെ വിളിച്ചു..
അടുത്ത് ചെന്ന അവളെ പൊക്കിയെടുത്ത് ഇരു കവിളിലും ഓരോ മുത്തം കൊടുത്തു,..
റീനക്ക് ദേഹമാസകലം ഒരു വിറയലുണ്ടായി..
അവളുടെ കണ്ണിലേക്ക് നോക്കിയായിരുന്നു മോൾക്കയാൾ മുത്തം കൊടുത്തത്..
“ഇതെന്റെ വക മോൾക്കുള്ള പിറന്നാൾ സമ്മാനം…”
അയാൾ കൊണ്ടുവന്ന രണ്ട് മൂന്ന് കവറുകൾ മോളുടെ കയ്യിൽ കൊടുത്തു..
“എന്നാ ചോറ് വിളമ്പാം,അല്ലേ ഇക്കാ..?’”
വിജയൻ ചോദിച്ചു..
“ ആ… പെട്ടെന്ന് വിളമ്പിക്കോ… എനിക്കും പോയിട്ട് ധൃതിയുണ്ട്… “