പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു
ഇനിയെങ്കിലും ഒന്ന് പറ എങ്ങനെ ഇണ്ട്.?
അവൾ ദാവാണിയുടെ അറ്റം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും
രണ്ട് കറക്കം കറങ്ങിങ്ങിയാണ് ചോദിച്ചത്
” തത്കാലം അവളെ പൊക്കി പറയാൻ ഇപ്പൊ മൂഡ് ഇല്ലാ!
അസൂയക്കൊണ്ട് അല്ലട്ടോ
അവളെ ദേഷ്യം പിടിപ്പിക്കാൻ നല്ല രസാ.
അതോണ്ട് ഒന്ന് തളർത്തി നോക്കാ “.
എന്റെ ദൈവമേ ………..
എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ
എന്താ ഹരിയേട്ടാ…..
“അകാംശയോടെ അവൾ ചോദിച്ചു ”
ഒന്നും ഇല്ല്യാ…
പറ ഹരിയേട്ടാ പ്ലീസ്
“അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു ”
എന്റെ പൊന്നു മകളെ രാവിലെ നല്ലൊരു കാണിക്കാണാം എന്ന് വിചാരിച്ചു എഴുന്നേറ്റത് വന്നത് ആണ് ഞാൻ.
അതഅങ്ങട്ട് കുളമാക്കിയപ്പോ നിനക്ക് സമാധാനം ആയില്ലേ.
“ഞാൻ കപട ദേഷ്യത്തോടെ അവളെ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു ”
അതുവരെ നൂറു വാൾട്ടില്
ചിരിച്ചിരുന്ന അവളുടെ മുഖം അങ്ങട്ട് മാറി
“കുറച്ച് നേരം എന്നെത്തന്നെ നോക്കിനിന്നുക്കൊണ്ട് അവൾ പറഞ്ഞു ”
ഹ്മ്മ്
ഞാൻ പോവാണ്
പോക്ക് കണ്ടാൽ അറിയാം നല്ല ഫീൽ ആയിട്ട് ഉണ്ട്.
അയ്യേ പോവാണോ
നിക്ക് നിക്ക് സോറി
ഞാൻ അവളുടെ മുന്നിലേക്ക് കയ്യറി നിന്നുകൊണ്ട് പറഞ്ഞു
എനിക്ക് ഒന്നും കേൾക്കണ്ട നിങ്ങളുടെ സോറി
മാറങ്ങട്ട്
എന്നെയും തട്ടി മാറ്റിക്കൊണ്ട് അവൾ മുന്നിലേക്ക് നടന്നു