“എന്റെ ദൈവമേ
ഇതാണോ അമ്മ പറയാറുള്ള കാവിലെ മിന്നിത്തിളങ്ങുന്ന നിധി ”
എന്നെ പറഞ്ഞിട്ട് കാര്യം ഇല്ലാ.
അവളെ കാണാൻ ഇത്തിരി ഭംഗി കൂടുതൽ ആണ് .
അല്ല രാവിലെ തന്നെ ഇങ്ങനെ കെട്ടി ഒരുങ്ങാൻ ഇവളെ കല്യാണംമറ്റും ആണോ ഇന്ന്…..
“ഞാൻ മനസ്സിൽ ചിന്തിച്ചു”
“ഉണ്ടക്കണ്ണുകളും അതിനൊത്ത
കൺപ്പീലിയും
കട്ടിപിരികവും
ചെറിയ ചുണ്ടുകളും
മുല്ല മുട്ടുപോലുള്ള പല്ലുകളും
അരക്ക് താഴേക്ക് നീണ്ടു കിടക്കുന്ന മുടിയും
അതിനൊത്ത
ശരീരസൗന്ദര്യവും.
അതാണ് ഗോപിക “.
ഇതൊക്കെ കണ്ട്
സത്യം പറഞ്ഞാൽ
മിന്നൽഅടിച്ച പോലെ ആണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.
ഞാൻ വായ്യും തുറന്നു നിൽക്കുന്നത് കണ്ടിട്ട്
അവൾ എന്നെ തോണ്ടി വിളിച്ചു.
അതെ….
എന്താ മാഷെ ഇങ്ങനെ നോക്കുന്നെ
എങ്ങനെ ഉണ്ട്?
ഞാൻ അതേ നിൽപ്പ് തന്നെ തുടർന്നു
ഭംഗി ഉണ്ടോ?
പിന്നെയും അതേ നിൽപ്പ് തുടർന്ന എന്നെ ബോധത്തിലേക്ക് കൊണ്ടുവന്നത്
എന്റെ കൈയിൽ ഒരു നുള്ള് കിട്ടിയപ്പോൾ ആണ്.
സ്സ്……..
എന്താ നീ കാട്ടിയെ എനിക്ക് വേദനിച്ചു ട്ടോ
ഞാൻ നുള്ള് കിട്ടിയ ഭാഗം ഉഴിഞ്ഞുക്കൊണ്ട് പറഞ്ഞു
നന്നായി പോയി
ഇങ്ങനെ പ്രതിമ പോലെ നിന്നപ്പോൾ ജീവൻ ഉണ്ടോ എന്ന് നോക്കിയത് ആണ്.
“അവൾ കെറുവോടെ പറഞ്ഞു ”
പണ്ടാരം മേത്ത് തൊട്ടാൽ വേദന ആണ്.
ഞാൻ അവളെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടിട്ടാന്ന് തോന്നുന്നു.