ഞാൻ ഒരു ദിവസം വലിയ മാമനോട് കാവിൽ കയറണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ എന്നോട് പുള്ളി പറഞ്ഞത് ആണ്
ഈ കാര്യം..
എന്റെ അവസ്ഥയ്യ്…..
പിന്നെ ഞാൻ അതോട്ട് ചോദിക്കാനും പോയില്ല
എന്തിനാ വെറുതെ…
ആർക്കും ഒരു ശല്യമാവാണ്ടേ
അതന്നെ നല്ലതും
ഇവിടുന്നു പോകാം എന്ന് വച്ചാൽ മുത്തശ്ശിഓട്ടു സമ്മതിക്കും ഇല്ലാ..
ചെറിയ ഷീണം തോന്നുന്നുണ്ട്
വെറുതെ ഓരോ കാര്യങ്ങൾ ചിന്തിച്ച് സമയം പോയത് അറിഞ്ഞില്ല എന്റെ ദൈവമേ ……
നെ കാത്തോണേ.
അവൻ പതിയെ കട്ടിലില്ലേക്ക് കിടന്നു പിന്നെ എപ്പോഴോ അറിയാതെ അവൻ നിദ്രയിലേക്ക് വഴിമാറിയിരുന്നു……..
രാവിലെ വാതിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..
ഹാ…….
ഞാൻ പതിയെ എഴുനേറ്റു
ആരാ ഈ രാവിലെ തന്നെ..
ഹരിയേട്ടാ ഒന്ന് എഴുന്നേറ്റ് വയ്യോ എത്ര നേരായി ഞാൻ വിളിക്കുന്നു
ദേ ഞാൻ ഇപ്പൊ ഇത് ചവിട്ടി പൊളിക്കും ട്ടോ..
“ഹരിയുടെ മുഖത്തു oru പുഞ്ചിരി വിരിഞ്ഞു ”
എനിക്ക് തോന്നി…
ഹാ ഞാൻ പറഞ്ഞില്ലല്ലോ
എന്റെ ചെറിയ മാമ്മന്റെ
ഇളയ മകൾ” ഗോപിക ”
ഇപ്പൊ ഡിഗ്രിക്ക് പഠിക്കുന്നു
മണിക്കുട്ടി എന്ന് വിളിക്കും
മുത്തശ്ശി കഴിഞ്ഞാൽ എന്നോട് സ്‌നേഹം ഉള്ളതു ഇവൾകാണ്
ദാ വരണ് മണിക്കുട്ടി യ്യേ
ഞാൻ മുഖം ഒന്ന് തുടച്ചു കൊണ്ട് വാതിലിന്റെ അടുത്തേക്ക് ചെന്നു
വാതിൽ തുറന്നപ്പോൾ അതാ
പച്ചയും ചുകപ്പും നിറങ്ങൾ കലർന്ന ധാവണി ചുറ്റി മുല്ലപൂവ് ഒക്കെ ചൂടി ആളു മുന്നിൽ നിൽക്കുന്നു.