അങ്ങനെ ആണ് ഇവടെ
മുത്തശ്ശിക്ക് നാല് മക്കൾ ആണ് അതിൽ ഏറ്റവും ഇളയത് ആണ് എന്റെ അമ്മ “ഭദ്രാ .
അച്ഛന്റെ പേര് “അജയൻ”
പിന്നെ ഞാൻ പറഞ്ഞില്ലേ
എന്റെ ചേച്ചി അമ്മു
അവളുടെ പേര് “ഹർഷ ”
ഹ്മ്മ്…..
എന്റെ കൈയിൽ ഇപ്പൊ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത്
ഞങൾ നാലാളുടെ ഒരു ഫോട്ടോയും പിന്നെ എന്റെ കുറച്ചു സാധനങ്ങളും പിന്നെ എന്റെ അമ്മയുടെ ഈ മുറിയും.
എന്റെ ദൈവമേ എന്നാണ് ഇതിനൊക്കെ ഒരു അവസാനം ആവോ…??
“അവൻ പിന്നെയും പഴയ ഓർമകളിലേക്ക് വഴുതിപോകാൻ തുടങ്ങി ”
പണ്ട് ഞാൻ ചെറിയകുട്ടി
ആയി ഇരിക്കുമ്പോൾ അമ്മ ഒരു കഥ പറയുമായിരുന്നു
തറവാട്ടിലെ മിന്നിത്തിളങ്ങുന്ന കാവിലെ കല്ലിനെ പറ്റി
ആ കല്ല് തിളങ്ങുന്നത് കാണാൻ നല്ല ഭംഗി ആണത്രേ
ചില പ്രധാനപ്പെട്ട ദിവസങ്ങളിൽ മാത്രമേ ആ കല്ല് തിളങ്ങുകയൊള്ളു
പിന്നെ.
അത് തിളങ്ങുന്നത് അങ്ങനെ അധികം ആരും കണ്ടിട്ടില്ല.
ആ വെട്ടം കാണണം എന്ന് ഉണ്ടെങ്കിൽ ഒരു ഭാഗ്യം ഒകെ വേണം
ആ വെട്ടത്തിന് മുന്നിൽ നിന്ന് എന്ത് ആഗ്രഹിച്ചാലും അത് സഫലം ആവും എന്നാണ് അമ്മ പറഞ്ഞത്.
അമ്മ പറഞ്ഞ കാവും ആ മിന്നിത്തിളങ്ങുന്ന കല്ലും കാണാൻ എനിക്ക് നല്ല ആഗ്രഹം ആണ്.
പക്ഷെ
എന്നെ അങ്ങട് പോകാൻ ആരും സമതിക്കില്ല
എന്നാണ് സാരം.
ഞാൻ കാവിൽ കയറിയാൽ അവിടെ
അശുദ്ധി ആവുംപോലും.