എന്തിന് വേറെ പറയുന്നു.
ചുരുക്കി പറഞ്ഞാൽ ജീവിതം വരെ അവസാനിപ്പിച്ചാലോ എന്ന് കരുതിയതാണ്.
പക്ഷെ!
“വിധി” അതിന് സമ്മതിക്കുന്നില്ല ഏതോ ഒരു ശക്തി എന്നെ അതിൽനിന്നും പിൻ ന്തിരിപ്പിക്കും പോലെ.
എനിക്ക് ആകെ ഉള്ള ഒരു ആശ്വാസം
അത് മുത്തശ്ശി ആണ്
ഈ ലോകത്തിൽ ഇപ്പോൾ എന്നെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന വെക്തി അവരാണ്.
തറവാട്ടിൽ ചിലർക്ക് ഒഴികെ.
ബാക്കി ഉള്ളവർക്ക് ഒന്നും എന്നെ കണ്ടൂടാ
കാരണം
ഞാൻ പറയാം.
എന്റെ അമ്മയുടെ പ്രണയ വിവാഹം ആയിരുന്നു
അച്ഛൻ ജാതിപരമായി താഴ്ന്ന ഒരു കുടുംബത്തിലെ ആളായിരുന്നു.
അതാണ് എല്ലാവരും എന്നെ വെറുക്കാൻ ഉള്ള കാരണം
“അതിൽ ഉണ്ടായ ഒരു ജന്മം അല്ലേ ഞാൻ ”
അപ്പൊ എന്നേം കണ്ടൂടാ.
പിന്നെ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും മരണത്തിന് ശേഷം ആണ് മുത്തശ്ശി എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്.
വന്നുകയറിയമുതൽ ഇവടെ വരെ എന്നെ എല്ലാവർക്കും വെറുപ്പാണ്.
പക്ഷെ!
അവരോടൊക്കെ മുത്തശ്ശി എതിർത്തുനിന്നു
ഇവിടെ എന്നെ നിർത്തി.
പുറത്തെ കാഴ്ചകൾ വളരെ ബംഗിയുള്ളതു ആണ്
അതുപോലെ തന്നെ തറവാടും പരിസരവും
പക്ഷെ എനിക്ക് ഇതൊന്നും ആസ്വദിക്കാൻ യോഗം ഇല്ലാ…
മുറിയിൽ നിന്ന് അധികം പുറത്ത് ഇറങ്ങാറും ഇല്ലാ
വെറുതെ ഇങ്ങനെ നോക്കി ഇരിക്കാൻ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടൊള്ളു.
എന്നെ എലാവരും അകറ്റി നിർത്തും എന്നോട് ആരും സംസാരികാറും ഇല്ലാ