ഒരുപാട് ദുഃഖങ്ങളും ദുരന്തങ്ങളും സംഭവിച്ച അവന്റെ ജീവിതം
അവനെ ഒരുപാട് നിരാശപ്പെടുത്തി.
ജീവൻ ഉള്ള മനുഷ്യർ അവനെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി ചിലർ ഒഴികെ
എന്നാലും.
അവന്റെ ജീവിതം
കൈവിടാതെ ഇരിക്കുക ആണ് അവൻ.
നല്ല നാളിനെ തേടിപ്പോകുന്ന തിരക്കിൽ ആണ് നമ്മുടെ കക്ഷി .
അവനെ
കുറച്ചുനാൾ നമ്മൾക്ക് …..
പിൻ തുടരാം……
പുറത്തേക്ക് നോക്കി ഇരുന്നൂക്കൊണ്ട് അവൻ ചിന്തിച്ചു തുടങ്ങി…..
അമ്മയും അച്ഛനും അമ്മുചേച്ചിയും എന്നെ വിട്ടു പിരിഞ്ഞിട്ട് ഇന്നത്തേക്ക് 2 വർഷം ആയി.
ആകെ ഒറ്റപ്പെടൽ ആണ്
സമാധാനം ആയി ഉറങ്ങിയിട്ട് കാലം കുറെ ആയി………….
എനിക്ക് ഇപ്പൊ 23 വയസായി
പേര് ഹരി പ്രസാദ്….
പഴയ സ്വപ്നങ്ങളിലൂടെ ഒഴുകി നടക്കുമ്പോൾ
“അവന്റെ കണ്ണുകൾ പതിയെ ഈറൻ അണിയാൻ തുടങ്ങി….
കണ്ണടച്ചാൽ ദുസ്വപ്നം.
എന്തേലും കണ്ടു ഉറക്കം പോവും ഞെട്ടി ഉണരും.
എന്നാൽ ചിലരാത്രികളിൽ സമ്മാധാനമായ ഉറക്കം കിട്ടാറുണ്ട് എനിക്ക്.
ആ രാത്രികളിൽ എന്റെ അടുത്ത് ആരുടെയോ സാനിധ്യം തോന്നാറുണ്ട്.
ഒരു നേർത്ത സ്പർശം എന്റെ തലയിലൂടെ ഇങ്ങനെ ഒഴുകി നടക്കും.
ചന്ദനത്തിന്റെ മണം ആവും അപ്പൊ
മുറി മുഴുവനും.
പക്ഷെ കണ്ണ് തുറക്കാൻ സാധിക്കില്ല.
ആരാവും.
ചിലപ്പോൾ
എനിക്ക് തോന്നുന്നതാവും
അല്ലാതെ ഇവടെ
ആര് വരാൻ……
എന്തോ ഈ ജീവിതം എനിക്ക് മടുക്കാൻ തുടങ്ങിയിരിക്കുന്നു