ആയില്യം തറവാട്
Ayillyam Tharavadu | Author : Appus
സുഖല്ലേ കുഞ്ഞുങ്ങളെ …..
പരിമിതികൾ വെച്ച്
ഒരു പുതിയ കഥ എഴുതുക ആണ്.
സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാവണം…
ആയില്യം തറവാട്…………
രാത്രിയിലെ 2 ആം യാമം
………………………………………..
ഇരുട്ട് എല്ലായിടത്തും മൊത്തമായി മൂടി കഴിഞ്ഞിരിക്കുന്നു.
തറവാട്ടിലെ പറമ്പിലെ വടക്ക് വശത്തുള്ള പാലമരത്തിൽ നിന്നും പാല പൂവ് പൂത്ത മണം.
കാവിന്റെ അകത്തു നാഗ ദൈവങ്ങളെ പ്രേധിഷ്ടിച്ച തറയിലെ വിളക്കിൽ നിന്നും നീല നിറത്തിൽ ഉള്ള ഒരു ചെറിയ വെട്ടം
ഇന്ന് പാതിരാക്കുന്നു മനയിലെ ഒരു വിശേഷപ്പെട്ട ദിവസം ആണ്…..
ആ വെളിച്ചം നക്ഷത്രം കണക്കേ മിന്നിക്കൊണ്ടിരിക്കുന്നു..
ഇതേസമയം
ഒരു സ്ത്രീസൗന്ദര്യം തറവാട്ടിലെ തുറന്നിട്ടിരിക്കുന്ന മുറിയുടെ ജനാവാതിലിന്റെ അവിടേക്ക് പുറം തിരിഞ്ഞ് നോക്കി നിൽക്കുന്നു.
ആ മിന്നിത്തിളങ്ങുന്ന ചെറിയ നീല വെളിച്ചത്തിലും അവളുടെ പിന്നഴക് എടുത്ത് കാട്ടുന്നു……
ആൽമരവള്ളികൾ പടർന്നു തൂങ്ങിയ കണക്കേ അവളുടെ മുടിയും.
അവളുടെ പിൻകഴുത്തിൽ
രാത്രിയിലെ ഇളം മഞ്ഞും വിയർപ്പും കൂടി
ഇടകലർത്തിയ നനവും. അവളിൽ കൂടുതൽ ഭംഗി തോന്നിക്കുന്നു
അവൾ ആരെയോ പ്രധീക്ഷയോടെ നോക്കി നിൽക്കുക ആണ്
തറവാട്ടിലെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നു
ഒരാൾ ഒഴികെ…………
തുറന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി കണ്ണുംനാട്ടിരിക്കുകയാണ് നമ്മുടെ കക്ഷി.