ഡാൻസ് കളിക്കാൻ അറിയില്ലെങ്കിലും തന്ടെ മനസ്സ് ശരീരത്തിന്റെ പൂർണ നിയന്ത്രണവും ഏറ്റെടുത്ത് അവനെ കൊണ്ട് എന്തക്കയോ ചെയ്യിപ്പിച്ചു. അവനോട് അവിടെ വെച്ച് ലോഹിത് പറയുന്നത് ഒന്നും അവനെ കേൾക്കാൻ പറ്റാതെ ആയി. ഇത് മനസ്സിലാക്കിയ ലോഹിത് അവനെ പിടിച്ച് ഒരു സ്ഥലത്ത് ഇരുത്തി.
“എടാ കുഴപ്പം ഒന്നും ഇല്ലാലോ ലെ” ലോഹിത് ചോദിച്ചു. അവൻ കുറച്ച് വെള്ളം തരാൻ വേണ്ടി ആംഗ്യം കാണിച്ചു. ലോഹിത് കുറച്ച് വെള്ളം എടുക്കാൻ വേണ്ടി പോയി. ഇതേ സമയം തന്റെ അടുത്ത് ഇരുന്ന പെണ്ണ് അവന് നേരെ ഒരു കുപ്പി വെള്ളം നീട്ടി. അവൻ അത് വാങ്ങി കുടിച്ചു.
ഈ പബ്ബിൽ മോഡേൺ ഡ്രസ്സ് ഇടാതെ വന്നത് അവൾ മാത്രം ആയിരുന്നു എന്ന അവൻ ശ്രേധിച്ചു. ബംഗിയോടെ പിരിച്ചു കെട്ടിയ മുടി, ചെറിയ രണ്ട് കണ്ണിന്ടെയും നടുവിൽ ചെറിയ ഒരു പൊട്ട്. പക്ഷെ കോളേജിൽ കുട്ടികൾ മാത്രം ഉണ്ടായിരുന്ന ആ പബ്ബിൽ ഇവളെ മാത്രം കണ്ട് പരിചയം ഉണ്ടായിരുന്നില്ല ഹൃതിക്കിന്. സീനിയർസിന്റെ കൂടെ ആയിരുന്നു അവൾ ഇരിക്കുന്നത്, ഒരു പക്ഷെ സീനിയർ ആയത് കൊണ്ടായിരിക്കും കാണാത്തത് എന്നും കരുതി അവൻ അവിടെ നിന്നും പോയി.
പാർട്ടി എല്ലാം കഴിഞ്ഞു… ഒരു ആഴ്ചക്ക് മെല്ലെ ലീവ് ഉണ്ട്, എല്ലാം വീട്ടിലേക്ക് പോയി. ഹൃതിക് മാത്രം പോയില്ല… അവനെ വീട്ടിലേക്ക് അമ്മ കൂറേ വിളിച്ചെങ്കിലും തിരക്കും, യാത്രയുടെയും പൈസ പറഞ്ഞ് അവൻ അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു. ഒരിക്കലും നാട്ടിലേക്ക് പോവാതെ എത്ര കാലം വേണമെങ്കിലും ഒളിച്ച് ഇരിക്കാൻ അവൻ തയ്യാറായിരുന്നു.