“ഇവൾ ഇവിടെ ഉണ്ടായിരുന്നോ. സാം എവിടെ”
“ഇവൾക്ക് കുടിക്കാൻ എന്തോ വാങ്ങി കൊണ്ടുവരാം എന്ന് പറഞ്ഞ് പോയതാ, കുറച്ച് നേരമായി” ലോഹിത് പറഞ്ഞു. രണ്ടാളും കൂടി സാം’നെ ചുറ്റും നോക്കി, കൗണ്ടറിൽ അവൻ ഒരു കുട്ടിയോട് സംസാരിച്ച് അവിടെ ഇരിപ്പുണ്ട്.
“എടാ ലോഹി, ഇവൻ കൂറേ നേരം ആയാലോ പോയിട്ട്. കുടിക്കാൻ എന്തെകിലും കൊണ്ടുവരാൻ ഇത്ര സമയത്തിന്റെ ആവിശ്യം ഒക്കെ ഉണ്ടോ” ഹൃതിക് ചോദിച്ചു. അത് കെട്ടവൾ സാം എവിടെ എന്ന് നോക്കി. അവിടെ അവൻ ആരോടോ സംസാരിച്ച് ഇരിക്കുന്നത് കണ്ട് ദേഷ്യം പിടിച്ച സാനിയ അവിടെ നിന്നും എഴുനേറ്റ് പോയി.
“ഞാൻ എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോവാൻ… അവൻ വരുമ്പോ പറഞ്ഞേക്ക്”
“രാജ്ഞി ഉത്തരവ് തണലോ… ഇവൻ ഇത് വേറെ ആരെയും കിട്ടാഞ്ഞിട്ട് ആണോ” ഹൃതിക് ലോഹിത് കേൾക്കെ പറഞ്ഞു. അതെ സമയം തന്നെ സമീറും അവിടെ എത്തി. അവളെ അവിടെ കാണാത്തപ്പോ തന്നെ ഇവൻ കാര്യങ്ങൾ ഊഹിച്ച് എടുത്തു.
“ഇന്ന് ആരായിരുന്നു നിന്ടെ ഇര…” സാം ഹൃതികിനോട് ചോദിച്ചു.
“എന്തൊക്കെ ആട കുണ്ണേ വിളിച്ച് പറയണത്. ആ പഞ്ചാബി കൊച്ചിന്റെ കൂടെ കുറച്ച് നേരം ഉണ്ടായിരുന്നു അത്ര തന്നെ. മൈരൻ ഇര എന്നൊക്കെ…” ഹൃതിക് പറഞ്ഞു.
“ഇപ്പൊ ഇങ്ങനെ ആണെകിൽ, നാട്ടിൽ ഉള്ള ടൈമിൽ എത്ര എന്നതിനെ ഇവൻ വളച്ച് കാണുമോ എന്തോ” സമീർ ചോദിച്ചു. അത് കേട്ടതും ഹൃതികിന്റെ കണ്ണിലേക്ക് ഇരുട്ട് കേറി തുടങ്ങി, അവൻ ഒരു നിമിഷം കൊണ്ട് പഴയ കഥകൾ എല്ലാം ഓർമ വന്നു, അവന് തല പൊട്ടി തെറിക്കുന്നത് പോലെ തോന്നി.
“നമക്ക് പോയി ഒന്ന് ഡാൻസ് കളിച്ചാലോ…” പെട്ടന്ന് ചാടി എഴുനേറ്റ് ഹൃതിക് ചോദിച്ചു . ലോഹിത് സമ്മതം മൂളി, സാം സാനിയയെ കണ്ടിട്ട് വരാം എന്നും പറഞ്ഞ് പോയി.