“നീ പറഞ്ഞപോഴാ… ഹൃതിക് എവിടെ പോയി”
പബിന്റെ ഒരു അറ്റത് മതിലിനോട് ഒരു പെൺകുട്ടി ചാരി നികുന്നു, ഒരു പഞ്ചാബി കുട്ടി, പാൽ നിറവും കറുത്ത വല്യ കണ്ണുകളും. അവളുടെ ഇരു വശങ്ങളിലുമായി ആരോ ഒരാൾ കൈ വെച്ച് അവളുടെ കണ്ണുകളിൽ നോക്കി നിന്നു.
(നായകൻ എൻട്രി)
അവർ കണ്ണുകൾ കൊണ്ട് സംസാരിച്ചു. അവൾ പുരികം പൊക്കി ‘എന്തേയ്’ എന്ന രീതിയിൽ അവനോട് ചോദിച്ചു. അവൻ കണ്ണുകൾ ഇറുക്കി ‘ഒന്നുമില്ല’ എന്ന് പറഞ്ഞു.
“ഫിർ മുജ്ഹേ യഹ ക്യു ഭുലായ”(പിന്നെ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചത്) അവൾ ചോദിച്ചു.
“കൊയ് ഖാസ് വാജഹ് നഹി… ബസ്സ് ഐസേ ഹി” (അങ്ങനെ പ്രേതേകിച്ച് കാരണങ്ങൾ ഒന്നുല… വെറുതെ ഇങ്ങനെ) എന്നും പറഞ്ഞ് അവളുടെ കിഴ്ചുണ്ട് വിരലുകൾ കൊണ്ട് മെല്ലെ പിടിച്ചു, എന്നിട്ട് തട്ടി കളിച്ചു. അവൾ കണ്ണുകൾ മെല്ലെ അടച്ചു. ഇത് കണ്ട് ഹൃതിക് അവളെ നോക്കി ചിരിച്ചു. പഴയ സ്കൂൾ പയ്യൻ ലുക്ക് ഒക്കെ മാറി ഇപ്പൊ അവൻ ‘goatee’ സ്റ്റൈലിൽ ആണ് ഇപ്പൊ താടി ഉള്ളത്.
അവൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു, അവന്റെ താടി കൊണ്ട് അവളുടെ കവിളിൽ ഉരസി. പെട്ടന്ന് ഇക്കളി ആയവൾ ചിരിച്ച് കൊണ്ട് അവനെ നെഞ്ചിൽ പിടിച്ച് തള്ളി. ഹൃതിക്കും അവളെ നോക്കി ചിരിച്ചു, അപ്പൊ തന്നെ അവന്റെ ഫോൺ റിങ് ചെയ്തു.
ലോഹിത്: എവിടെ ആടാ നീ
ഹൃതിക്: ഞാൻ കുറച്ച് ഇപ്പുറത് ഉണ്ടടാ, എന്തേയ്
ലോഹിത്: ഇവിടെ തന്നെ ഉണ്ടോ, അതോ വളവളെയും അടിച്ചോണ്ട് എങ്ങോട്ടേലും പോയോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാടാ
“ഞാൻ എപ്പോഴാടാ മൈരേ അങ്ങനെ ചെയ്തിട്ട് ഉള്ളത് ” പെട്ടന്ന് ലോഹിതിന്റെ ബാക്കിൽ വന്ന് ഹൃതിക് പറഞ്ഞു. അവന്റെ കഴുത്തിൽ കൂടി കൈയിറ്റ് സോഫ ചാടി ഹൃതിക് അവിടെ ഇരുന്നു. ഒരു പുച്ഛത്തോട് കൂടി സാനിയ അവരെ നോക്കി ഇരുന്നു.