“എന്തേലും ഒക്കെ സംസാരിക്ക് ലോഹിത്, ഇങ്ങനെ എപ്പോഴും വരച്ച് ഇരുന്നാൽ എങ്ങനെയാ” എന്തേലും ഒക്കെ സംസാരിക്കാലോ എന്ന് കരുതി സാനിയ തുടങ്ങി.
“ഞാൻ ഇതുവരെ വരച്ചതിൽ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും ആണ് ഉള്ളത്. അത് ഒന്ന് മാറ്റി പിടിക്കണം, അതിന് തുടക്കം ഈ പബ് തന്നെ ആയിക്കോട്ടെ എന്ന് കരുതി” ലോഹിത് പറഞ്ഞു.
“ഹാ… നിങ്ങളുടെ കൂടെ വന്ന എന്നെ പറഞ്ഞ മതി. എടാ നീ പോയി ഡാൻസ് കളിക്ക്, അല്ലെങ്കിൽ ഏതേലും പെൺപിള്ളേരോട് സംസാരിക്ക്…” ഇതൊക്കെ പറഞ്ഞിട്ടും ആലോചിച്ച് ഇരിക്കുന്ന ലോഹിതിന് കണ്ടവൾ ഫോൺ എടുത്ത് സ്ക്രോൽ ചെയ്യാൻ തുടങ്ങി.
“നിനക്ക് എന്തേലും ഐഡിയ കിട്ടുന്നുണ്ടോ ഇതൊക്കെ കണ്ടിട്ട്” ലോഹിത്തിന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി ഒന്ന് ശ്വാസം എടുത്തു.
“ഇവിടെ കാണുന്ന എല്ലാരേയും വരച്ചോ എന്ന” എന്നും പറഞ്ഞ് വീണ്ടും രണ്ട് പേരും പരസ്പരം നോക്കി.
“ഒരു സ്ഥലത്ത് ഉള്ള വ്യത്യസ്ത മനുഷ്യർ. പബ്ബിൽ വന്നിട്ട് ഡാൻസ് കളിക്കുന്ന ആൾകാർ, കുടിക്കുന്ന ആൾകാർ… പിന്നെ എന്നെ പോലെ ബോറടിച്ച് ഇരിക്കുന്ന ആൾകാർ, എന്തിനാ വന്നത് എന്ന് അറിയാതെ ചിന്തിച്ച് ഇരിക്കുന്ന ആൾകാർ… അല്ലെങ്കിൽ പിന്നെ നിങ്ങളുടെ കൂടെ ഉള്ള മറ്റവനെ പോലെ പെൺപിലെരുടെ കൂടെ കിന്നാരിച്ചിരിക്കുന്ന കൂറേ എണ്ണം…” കളിയാക്കാൻ എന്നോണം അവൾ പറഞ്ഞു. പക്ഷെ അവന്റെ മുഖത്തെ ഒരു സന്തോഷം കണ്ടപ്പോ അവൾ വിചാരിച്ച പോലെ അല്ല അവൾ അത് എടുത്തത് എന്ന് മനസ്സിലായി.
“എടാ നീ… ശോ…” തല താഴ്ത്തി മുഖത്ത് കൈവെച്ചവൾ ഇരുന്നു.