“ഓഹ്… നീ എന്നെ എതിർത്ത് സംസാരിക്കുന്നോ… അതും ഏതോ ആൾകാർക്ക് വേണ്ടി. കൊള്ളാം, നൈസ്” പബിൻ ചുറ്റും നോക്കികൊണ്ട് സാനിയ പറഞ്ഞു.
“ഡി അങ്ങനെ പറഞ്ഞത് അല്ല ഞാൻ…” സമീർ ചിരിച് കൊണ്ട് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ മൈൻഡ് ചെയ്യാത്തത് കണ്ടപ്പോ വേണ്ടാ എന്ന് വെച്ചു.
സമീർ, എല്ലാരും സാം എന്നും വിളിക്കും. നല്ല സ്റ്റൈലിഷ് ഹെയർസ്‌റ്റൈലും ചുണ്ടിന്റെ തൊട്ട് താഴെയായി കുറച്ച് രോമവും (soul patch എന്ന് പറയും) മാത്രം ഉള്ള ഒരു BBA’കാരൻ. പെൺകുട്ടിക്കോളോട് പെട്ടന്ന് തന്നെ കമ്പനി ആവുന്ന കൂട്ടത്തിൽ ആണ് ആൾ. എല്ലാവരോടും കൂറേ സംസാരിക്കുന്നത് വളരെ ഇഷ്ടപെടുന്ന കൂട്ടത്തിൽ ആണ് സമീർ. ഈ മൂന്ന്പേരുടെയും കൂട്ടത്തിൽ കാമുകി ഉള്ള ഒരേ ഒരാൾ.
“ലോഹിതിന് ഈ പരിപാടി അത്ര ഇഷ്ടമായില്ല എന്ന് തോന്നുന്നു. ഭയങ്കര ചിന്തയിൽ ആണലോ” സാനിയ പറഞ്ഞു.
“അവൻ പിന്നെ എപ്പോഴും അങ്ങനെ ആണലോ. പക്ഷെ ഇപ്പൊ ഇവിടെ നിനക്ക് ഡിജിറ്റൽ ആർട്ട് ചെയ്യാൻ പറ്റിയ ഒന്നും ഇല്ലാലോ” സമീർ പറഞ്ഞു.
ലോഹിത് ആരോടും അധികം മിണ്ടാത്ത കൂട്ടത്തിൽ ഉള്ളത് ആണ്. അവൻ അവന്ടെ ലോകത്ത് ആയിരിക്കും എപ്പോഴും. ഡിജിറ്റൽ ആർട്ട് ആണ് പുള്ളിയുടെ മെയിൻ ഹോബി. 3 പേരും സമപ്രായക്കാർ ആണെകിലും ലോഹിതിനെ കാണാൻ കുറച്ച് പ്രായം തോന്നിക്കും.
“ഞാൻ നിന്നോട് സംസാരിച്ചോ സമീർ, അവനോട് അല്ലെ…” കുറച്ച് ദേഷ്യത്തിൽ അവൾ പറഞ്ഞു.
“ഇവൾ അപ്പോഴേക്കും… ഞാൻ നിനക്ക് കുടിക്കാൻ എന്തേലും കൊണ്ടുവരാം” എന്നും പറഞ്ഞ് സമീർ അവിടെ നിന്നും എഴുനേറ്റു. ലോഹിതും സാനിയയും പരസ്പരം നോക്കി.