“ഞാൻ വിളിച്ചപ്പോ അവൻ ഒടുക്കത്തെ തിരക്കിൽ ആയിപോയി… അതുകൊണ്ട് ആണ് അല്ലെങ്കിൽ അവൻ വന്നേനെ” സമീർ ലോഹിതന്റെ തൊലിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
“അവൻ വരില്ല എന്ന് നമ്മൾ രണ്ടാൾക്കും അറിയാം, പിന്നെന്തിനാടാ…” എന്നും പറഞ്ഞ് ലോഹിത് നിർത്തി.
_______________________________________________
കഥ ഇനി നടക്കാൻ പോകുന്നത് എഴുതി നിർത്തിയെടുത്ത് നിന്നും 8 മാസം കഴിഞ്ഞാണ്. ഹൃതിക്കിന് വിശാകാപട്ടണത്തിൽ ഉള്ള ഒരു കോളേജിൽ അഡ്മിഷൻ ലഭിച്ചു. ഇവിടെ അടുത്ത് ഒന്നും കിട്ടാത്തോണ്ട് അല്ല, കുറച്ച് ദൂരത്ത് തന്നെ ആയിക്കോട്ടെ എന്ന് കരുതിയിട്ടാണ്.
പുതിയ സ്ഥലം… പുതിയ കൂട്ടുകാർ… പുതിയ ഭാഷ… പുതിയ രീതിക്കൾ…
ആ കോളേജിൽ ആകെ ഉണ്ടായിരുന്ന മൂന്ന് മലയാളി ആൺകുട്ടികൾ ആയിരുന്നു ഹൃതിക്, ലോഹിത് പിന്നെ സമീർ. അതുകൊണ്ട് തന്നെ ഇവർ മൂന്ന് പേരും പെട്ടന്ന് തന്നെ കൂട്ടായി.
(സീനിയർസിന്റെ ക്ലാസ്സ് എല്ലാം കഴിഞ്ഞു, ഞങ്ങളുടെയും അവരുടെയും പരീക്ഷകളും കഴിഞ്ഞു, അവർക്ക് ഇനി ഇന്റർവ്യൂ വേണ്ടി മാത്രം കോളേജിലേക്ക് വന്ന മതി. അതുകൊണ്ട് ഇന്ന് ഒരു പബിൽ വെച്ച് അവർക്ക് ഫെയേർവെൽ ആയിരുന്നു.)
“നമ്മളുടെ കൂടെ ഉള്ളത് ഇത്രയ്ക്കും സ്റ്റാൻഡേർഡ് ഇല്ലാത്ത ആൾകാർ ആണ് എന്ന് ഞാൻ അറിഞ്ഞില്ല” സാനിയ പറഞ്ഞു. കഴുത്ത് വരെ മുടി, കറുത്ത ഷോർട്ട് ഫ്രോക്ക് ആണ് അവളുടെ വേഷം. മലയാളി ആണെകിലും പഠിച്ചതും വളർന്നതും ഒക്കെ ബാംഗ്ലൂർ ആണ്.
“പിന്നെ പാർട്ടിക്ക് വരുമ്പോ കോളേജ് പോവുന്ന പോലെ വരണോ. പബിൽ അല്ലെ, ഇഷ്ടം ഉള്ളത് പോലെ എന്തും ചെയ്യാലോ” സമീർ അവളോട് പറഞ്ഞു.