“ഡാ… ലോഹിത് ആടാ”
“ഹേയ്, ലോങ്ങ് ടൈം ബ്രോ. എന്താടാ ഈ സമയത്ത്…” ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്ന സമീർ ചോദിച്ചു. ലോഹിത് പറയുന്നത് കേട്ടിട്ട് മുഖം മാറിയ സമീർ പെട്ടന്ന് തന്നെ ഹൃതികിനെ കൂട്ടി അങ്ങോട്ട് വരാം എന്ന് പറഞ്ഞു.
“അവൻ വരുമോ… വെറുതെ എന്തിനാടാ”
“നീ ഒന്ന് വെറുതെ ഇരുന്നേ, ഞാൻ അവനുമായിട്ട് അങ്ങോട്ട് വരാം” എന്നും പറഞ്ഞ് സമീർ ഫോൺ വെച്ചു. ഒട്ടും സമയം കളയാതെ കാറും എടുത്ത് അവൻ ഹോസ്പിറ്റലിലേക്ക് ചെന്നു. പോകുന്ന വഴിക്ക് സമീർ ഹൃതികിനെയും ഫോൺ വിളിച്ചു.
“എസ്ക്യൂസ് മീ… Mr. ലോഹിത്” സമീർ ഹോസ്പിറ്റലിൽ എത്തിയതും റീസെപ്ഷനിൽ ചോദിച്ചു.
“ഈസ് നാം കാ കോയി ഭി യഹ നഹി ഹേ… (ഈ പേര് ഉള്ള ആരും ഇവിടെ ഇല്ലാ)” റീസെപ്ഷനിസ്റ്റ് മറുപടി കൊടുത്തു.
“വോ പേഷ്യന്റ് കെ സാത് ആയ ഹേ. പേഷ്യന്റ് കാ നാം ടു ത്രി ഫോർ, ഐസ കുച്ച് ഹേ… (ഞാൻ പറഞ്ഞ ആൾ രോഗിയുടെ കൂടെ വന്നത് ആണ്. അഡ്മിറ്റ് ആക്കിയ ആളുടെ പേര് ടു ത്രി ഫോർ അങ്ങനെ എന്തോ ആണ്)”
“സാം…” പെട്ടന്ന് പുറകിൽ നിന്നും ഉള്ള വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി. കൈയും കെട്ടി അവിടെ അഭയ് നിൽക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റൽ ആണ് എന്നൊരു കാരണം കൊണ്ട് മാത്രം അവന്മാർ അവിടെ കിടന്ന് ബഹളം ഉണ്ടാക്കിയില്ല…
സമീർ അഡ്മിറ്റ് ആക്കിയ ആളുടെ സുഖവിവരം എല്ലാം അന്വേഷിച്ചാ ശേഷം, രണ്ടാളും അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന് സമീർ ലോഹിതുമായി സംസാരിച്ച് ഇരുന്നു…
“അവൻ വന്നില്ല ലെ” ലോഹിത് അവന്ടെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.