“ഒരു 2 ദിവസം കഴിഞ്ഞാ ക്ലാസ്സ് കഴിയും, എല്ലാരം ഇന്റേൺഷിപ്പിന് പോവും. നമ്മൾ… ഞാൻ ട്രിപ്പ് പോവുന്നു, പുതിയ ഒരു മനിതൻ ആയി തിരിച്ച് വരുന്നു…
അവിടെ ആണെകിൽ കണ്ട് വരക്കാൻ പറ്റിയ കൂറേ സ്ഥലങ്ങളും ഉണ്ടാവും” എന്നും പറഞ്ഞ് ഹൃതിക് ഡ്രസ്സ് പാക്ക് ചെയ്യാൻ ആയി എന്നീട്ടു.
“എന്ന പിന്നെ പോയേക്കാം ലെ. നമ്മൾ എങ്ങനെ ആണ് പോവുന്നത്…” കൈ കൊണ്ട് ബൈക്കിന്റെ അക്‌സെലിറേറ്റർ കൊടുക്കുന്ന പോലെ ആംഗ്യം കാണിച്ചുകൊണ്ട് ലോഹിത് ചോദിച്ചു.
“ഹ്മ്മ് ഹ്മ്മ്… നമ്മൾ… നമ്മൾ ട്രെയിനിൽ ആണ് പോവുന്നത്. ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തേക് ആണ് നമ്മളുടെ യാത്ര… നോർത്ത് ഈസ്റ്റ് ഇന്ത്യ” കൈ രണ്ടും അക്ഷത്തേക്ക് ഉയർത്തി ഹൃതിക് പറഞ്ഞു. സാം എന്ത് പറയണം എന്ന് അറിയാതെ അവനെ നോക്കി നിന്നു.
“നീയും വരുന്നു. കൂടുതൽ ഒന്നും ചിന്തിക്കാൻ ഇല്ല… ഇന്ന് നീ എങ്ങാനും പോയി ബ്രേക്ക് അപ്പ് ആവണം എന്ന് പറഞ്ഞത് ആണെങ്കിലോ, അവളെ തേച്ച ക്രെഡിറ്റ് നിന്റെ തലയിൽ ഇരുന്നേനെ. ഇപ്പൊ അവൾ ആയിട്ട് തന്നെ ഒഴിഞ്ഞ് പോയ സ്ഥിതിക്ക് നീ ഇരുന്ന് സന്തോഷിക്ക അല്ലേടാ വേണ്ടത്” സാമിന് വരാൻ പ്രോത്സാഹിപ്പിക്കാൻ എന്നോണം ലോഹിത് പറഞ്ഞു.
അങ്ങനെ കൃത്യമായി എങ്ങോട്ട് എന്ന് അറിയാതെ അവർ ഹൃതികിണ്ട് കൂടെ പോവാൻ തീരുമാനിച്ചു.
അടുത്ത ദിവസം തന്നെ അവർ ട്രെയിനിൽ യാത്ര ആരംഭിച്ചു. ഹൃതിക് അവർക്ക് ചെറിയ രീതിയിൽ പ്ലാൻ പറഞ്ഞ് കൊടുത്തു.
ആദ്യം തന്നെ ഗുവാഹത്തി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നു, പക്ഷെ പോകാൻ ഉള്ളത് ശില്ലോങ്ങ് ‘ഇലേക്ക് ആണ്. അവിടെ നടന്ന് കൊണ്ടിരിക്കുന്ന ശില്ലോങ്ങ് autumn ഫെസ്റ്റിവൽ ആണ് ആദ്യത്തെ ലക്ഷ്യസ്ഥാനം.