“ഹായ്, ഐ ആം അമൽ…” എന്നും പറഞ്ഞ് അവൻ സാമിന് നേരെ കൈ നീട്ടി. കൂടുതൽ ഒന്നും ചിന്തിക്കാതെ സാം അവന്ടെ മൂക്കിൽ ഒരു ഇടി കൊടുത്തു. അപ്പൊ തന്നെ അവൻ മൂക്കും പൊത്തി നിലത്തേക്ക് ഇരുന്നു, അവളും അവന്ടെ അടുത്തേക്ക് ഓടി വന്നു. അവിടെ എന്ത് നടന്നാലും ഇനി കേൾക്കാനും അറിയാനും താല്പര്യം ഇല്ലാത്ത കൊണ്ടും സമീർ തിരിച്ച് നടന്ന് പോയി.
വൈകുനേരം ഹോസ്റ്റലിൽ
“നീ ഇങ്ങനെ വിഷമിക്കാതെ” ലോഹിത് പറഞ്ഞു.
“പിന്നെ വിഷമം വരാതെ. എന്റെ ഒരു അവസ്ഥ പറഞ്ഞ നിനക്ക് ഒക്കെ മനസ്സിലാവുമോ…” സമീർ മറുപടി കൊടുത്തു.
“പിന്നെ ഞാൻ നിന്നെ പ്രോത്സാഹിപ്പിക്കണോ… നിന്നോട് എന്തേലും ഒക്കെ പറയണ്ടേ എന്ന് കരുതി കഷ്ടപെടുമ്പോ നീ ഒരുമാതിരി… ആാാാഹ്…” ലോഹിത് പറഞ്ഞു.
“അപ്പൊ ശെരി എല്ലാരും ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തോ… നാളെ രാത്രി നമ്മൾ പോവുന്നു” അലമാര തുറന്ന് കൊണ്ട് ഹൃതിക് പറഞ്ഞു.
“നിങ്ങള്ടെ മുഖഭാവം കാണാതെ തന്നെ നിങ്ങളുടെ സംശയങ്ങൾ ഞാൻ തീർത്തു തരാം” എന്നും പറഞ്ഞ് അവൻ അവരുടെ കൂടെ കട്ടിലിൽ വന്ന് ഇരുന്നു കൊണ്ട് ബാക്കി തുടർന്നു.
“നിനക്കും ഇവനും എനിക്കും എന്തകയോ പ്രേശ്നങ്ങൾ ആണലോ കുറച്ച് ആയിട്ട്, അതുകൊണ്ട് നമ്മൾ ഒരു ട്രിപ്പ് പോവുന്നു” ഹൃതിക് രണ്ട് പേരോടായിട്ടും പറഞ്ഞു. രണ്ട് പേരുടെയും മുഖത്ത് വല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല
“ഞാൻ നിങ്ങൾ സന്തോഷം കൊണ്ട് ചാടും എന്നാണ് കരുതിയത്. ഏതായാലും ഞാൻ പോവാൻ”
“എന്റെ മൈരേ ക്ലാസ്സിന് ഒക്കെ പിന്നെ ആര് പോവും എന്ന് വെച്ചിട്ട” സാം ചോദിച്ചു.