പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Posted by

“ഇതാണ് കാരണം നാളെ അവളോട് പോയി പറഞ്ഞിട്ട് മനസ്സ് മാറുവോ എന്ന് എനിക്ക് സംശയമുണ്ട്” ഹൃതിക്ക് പറഞ്ഞു.

അടുത്ത ദിവസം കോളേജിന്റെ പുറകിൽ ഉള്ള പാർക്കിൽ…

“ഇതെങ്ങനെ നീട്ടി കൊണ്ടുവന്ന അർത്ഥമില്ല. നമുക്ക് ബ്രേക്ക് അപ്പ് ആവാം” സാനിയ സമീറിനോട് പറഞ്ഞു. താൻ പറയുന്നതിനേക്കാളും മുന്നേ അവൾ അങ്ങനെ പറയുന്നത് കേട്ട് അവൻ ചെറുതായി ഒന്ന് ഞെട്ടി. ഇവൾക്ക് മെല്ലെ മെല്ലെ കാര്യങ്ങൾ അവതരിപ്പിച്ച പോരെ ഇങ്ങനെ ഒറ്റയടിക്ക് വിളിച്ചു പറയണോ.

“സന്തോഷം… നിനക്ക് ഇതുപോലത്തെ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുണ്ടെന്ന് ഞാൻ അറിഞ്ഞില്ല”

“ഞാൻ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ല ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ചോദിച്ചു അവൻ പറഞ്ഞപ്പോഴാണ് അതായിരിക്കും നല്ലത് എന്ന് തോന്നുന്നു” സാനിയ ഒരു പുച്ഛഭാവത്തിൽ പറഞ്ഞു. അവനോ ഏത്‌ ലവൻ, എന്ന് ചിന്തിച്ചതും അവൾ പുറകിലേക്ക് വിരൽ ചൂണ്ടി ഒരാളെ കാണിച്ചു തന്നു. അവൾക്ക് മെസ്സേജ് അയച്ച് പ്രൊപ്പോസ് ചെയ്ത അമൽ.

അമലും സാനിയയും ഒരുമിച്ച് സ്കൂളിൽ പഠിച്ചത് ആണ്, ഒരേ നാട്ടുകാർ. അപ്പൊ ഈ പുണ്ട ആണ് എരിതീയിൽ പെട്രോൾ ഒഴിച്ചിട്ട് ഉണ്ടാവുക. ഇവിടെ എന്തേലും ഉണ്ടാവുമ്പോഴേക്ക് അവനോട് പറഞ്ഞ ഇവളെ പറഞ്ഞ മതിയലോ…

“എനിക്ക് ഒരു പ്രശ്നം ഉണ്ട് എന്ന് പറഞ്ഞപ്പോഴേക്കും അവൻ നാട്ടിൽ നിന്നും വന്നു. ഇഷ്ടമുള്ളവർ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് അറിയില്ലലോ” വീണ്ടും അവൾ പുച്ഛിച്ചു.

‘മൈര്… മെസ്സേജ് അയച്ച് ഇട്ട മതിയാർന്നു. ഇതിപ്പോ എന്തൊക്കെ കേൾക്കണം’ എന്നും മനസ്സിൽ വിചാരിച്ച് തല ചൊറിഞ്ഞ് സമീർ അവിടെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *