“എടാ… ഞാൻ അന്ന് പറഞ്ഞാലോ, ബ്രേക്ക് അപ്പ് ആയി പക്ഷെ കുറച്ച് കഴിഞ്ഞ ശെരി ആവും എന്നൊക്കെ. പക്ഷെ ഇതുവരെ ആയില്ല, ഇനി ആവും എന്നും തോന്നുന്നില്ല. ഇനി എന്ത് ചെയ്യണം എന്നും അറിയില്ല” നീന്തി കൊണ്ടിരിക്കുന്നതിന് ഇടയിൽ പറഞ്ഞു.
“അങ്ങനെ ഇപ്പൊ… നിന്റെ അവസ്ഥ എന്ത, ദേഷ്യം, സങ്കടം” ഹൃതിക് ചോദിച്ചു.
“നീ ഒന്ന് നിന്നെ, എങ്ങോട്ടാ ഈ നീന്തി പോവുന്നെ” എന്നും പറഞ്ഞ് അവൾ അവനെയും കൂട്ടി പോളിന്റെ നടുക്ക് നിന്നു. അങ്ങനെ നിന്നതും ഹൃതിക്കിന് വല്ലാത്ത ഒരു അസവസ്ഥ അനുഭവപ്പെട്ടു, പല ഓർമകളും തിരിച്ച് വന്നു.
(
“അത് ഇപ്പൊ പറഞ്ഞ ശെരി ആവില്ല, നിന്റെ പരിക്ഷ അല്ലെ നീ ഡിസ്ട്രാക്ട് ആവും, അതുകൊണ്ട് പരിക്ഷ ഒക്കെ കഴിഞ്ഞിട്ട്, ഞാൻ തിരിച്ച എത്തിട്ട് ഞാൻ ആ രഹസ്യം പറയാം.”
)
“ഞാൻ അങ്ങനെ സങ്കടപ്പെട്ട് ഇരിക്കാൻ പോവുന്നൊന്നുമില്ല… പക്ഷെ എനിക്ക് ഇതിന് പറ്റി നിന്റെ അഭിപ്രായം അറിയണം. യു നോ, ഒരു ബോയ്സ് കാഴ്ചപ്പാട്” അവൾ പറഞ്ഞു. പതിവിലും കൂടുതൽ അവളുടെ കണ്ണുകൾ തുടിച്ചു, കൃഷ്ണമണി ചെറുതായി. ഇതെല്ലാം കണ്ടതും അവൻ കൂടുതൽ ടെൻഷനിലേക്ക് ആയി.
“എന്ന… എന്ന നോക്കാം. നമക്ക് പോയാലോ… എനിക്ക് തല… വേദന” എന്നും പറഞ്ഞ് ഹൃതിക് തിരിച്ച് നീന്തി. അവൾ പുറകിൽ നിന്നും വിളിച്ചെങ്കിലും ചുറ്റും ഉള്ള ശബ്ദങ്ങൾ അവന് വ്യക്തമാവുന്നുണ്ടായിരുന്നില്ല. പൂളിൽ നിന്നും കേറിയതും വീണ്ടും അവന്റെ കണ്ണിൽ ഇരുട്ട് കേറിയത് പോലെ തോന്നി, പഴയ ഓർമ്മകൾ വീണ്ടും അവന്റെ ഉള്ളിൽ വന്നു.
രാത്രി ഹോസ്റ്റലിൽ