ആഴ്ചകൾ കടന്നുപോയി…
ഹൃതിക്കും ശ്രുതികയും ഇപ്പോൾ നല്ല കൂട്ടുകാരായി. സമീറിന്റെയും സാനിയയുടെയും ബന്ധം ഓരോ ദിവസം കഴിയുംതോറും കൂടുതൽ വഷളായി വന്നു. സാനിയ അവന് രണ്ട് ഓപ്ഷൻസ് കൊടുത്തു ഒന്നെങ്കിൽ അവൾ അല്ലെങ്കിൽ കൂട്ടുകാർ. ലോഹിതിന്റെ ജീവിതത്തിൽ പ്രേത്യേകിച് ഒന്നും നടക്കാതെ ഇങ്ങനെ പോകുന്നു.
ഒരു ദിവസം ലാബിൽ ഒറ്റക്ക് ഇരുന്ന് ഒരു പോസ്റ്റർ ഉണ്ടാകുക ആയിരുന്നു
“ഹായ് ലോഹിത്…” ഒരു സ്ത്രീ അവന്റെ അടുത്ത് വന്ന് പറഞ്ഞു. അന്ന് ഹോസ്റ്റലിന്റെ മുന്നിൽ നിന്നും കണ്ട അതെ ആൾ തന്നെ.
“സോറി… അന്ന് ഇയാൾ സഹായിക്കാൻ വന്നിട്ടും ഞാൻ എന്തകയോ പറഞ്ഞു, എന്റെ അപ്പോഴത്തെ ഒരു അവസ്ഥ വളരെ മോശം ആയിരുന്നു”
“അത് കൊഴപ്പമില്ല… I understand”
“പറയാൻ മറന്നു, ഞാൻ ത്രിവേണി” എന്നും പറഞ്ഞ് അവർ ലോഹിതിന് നേരെ കൈ നീട്ടി. അവർ പെട്ടന്ന് സ്‌ക്രീനിൽ ഇവൻ വരച്ച് കൊണ്ടിരിക്കുന്നത് നോക്കി.
“നീ അന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു ലെ… ഞാൻ ഡിഗ്രിക്ക് ഫൈൻ ആർട്സ് ആയിരുന്നു. പിന്നെ ഡിസൈനർ ആയി വർക്ക് ചെയ്തു…” അവൾ തുടർന്നു… അവർ കുറച്ച് നേരം രണ്ട് പേരുടെയും വരക്കളെ പറ്റി സംസാരിച്ചു. ലോഹിത് ഇതുവരെ ലാപ്പിൽ ചെയ്ത് വെച്ച ഡ്രോയിങ്സ് എല്ലാം അവൾക്ക് കാണിച്ച് കൊടുത്തു.
“നീ അധികം ആരോടും സംസാരിക്കുന്ന കുട്ടത്തിൽ ഉള്ളത് അല്ലാലെ” ത്രിവേണി ചോദിച്ചു.
“ഇതൊക്കെ നോക്കി അത് എങ്ങനെ കണ്ട് പിടിച്ചു…” കുറച്ച് അത്ഭുതത്തോടെ അവളെ നോക്കി ലോഹിത് ചോദിച്ചു.
“നീ കോളേജിന്റെ പടം വരച്ചു, പക്ഷെ ജനലും വാതിലും എല്ലാം അടച്ചിട്ട് ഉണ്ട്, ആൾക്കാരുടെ ഫോട്ടോ ആണെകിൽ ആരുടേയും കണ്ണ് നീ വരച്ചിട്ടില്ല, അല്ലെങ്കിൽ കണ്ണ് പൂട്ടിയ ഫോട്ടോ. ഒട്ടും ഓപ്പൺ ആവാൻ ഇന്റെരെസ്റ്റ് ഇല്ലാത്തത് പോലെ തോന്നി”