ഒരു അത്ഭുതത്തോടു കൂടി ഹൃതിക് തിരിച്ച് ക്ലാസ്സിലേക്ക് നടന്നു. അവിടെ അവന്മാർ നിൽക്കുന്നുണ്ട് എന്ന് ഓർമ്മ വന്ന ഹൃതിക് പെട്ടെന്ന് തന്നെ തന്റെ കൈയെടുത്ത് ഷർട്ടിന്റെ കോളർ ശരിയാക്കിക്കൊണ്ട് ക്ലാസിലേക്ക് കയറി.
” നിങ്ങൾ എന്താണ് ഇത്രയും നേരം സംസാരിച്ചത് നീ നിന്ന് പരുങ്ങുന്നുണ്ടായിരുന്നല്ലോ” രോഹിത് അവനോട് ചോദിച്ചു.
“എടാ ഇന്ന് വൈകുന്നേരം നിങ്ങൾ ഹോസ്റ്റലിലേക്ക് വിട്ടു ഞാൻ അവളെയും കൂട്ടി ഒരു ചായ കുടിച്ചിട്ട് മെല്ലെ വരാം…” അവരുടെ മറുപടി ഒന്നും കേൾക്കാൻ നിൽക്കാതെ അവൻ ബെഞ്ചിലേക്ക് പോയി ഇരുന്നു.
” അവന്റെ ഒരു ഒടുക്കത്തെ കണ്ടുപിടുത്തം… നീ വെറുതെ എന്നെയും കൂടി സംശയത്തിൽ ആക്കിയല്ലോടാ” എന്നും പറഞ്ഞ് പുച്ഛിച് കൊണ്ട് സമീറും ക്ലാസ്സിലേക്ക് പോയി.
വൈകുന്നേരം ആയതും ഹൃതിക്കും ശ്രുതികയും കൂടി കോളേജ് കാന്റീനിലേക്ക് പോയി.
“ഭായ്… 2 ടീ, 2 പരോട്ട റോൾ” അവൾ കാന്റീനിൽ ഉണ്ടായിരുന്ന ആളോട് പറഞ്ഞു.
“എന്റെ പേര് ഹൃതിക്”
“ഓ സോറി ചോദിക്കാൻ മറന്നു പോയി… ഇവിടെ ഫുഡ് ഒക്കെ എങ്ങനെയുണ്ട് പൊതുവേ കേരളത്തിൽ നിന്നും പുറത്തേക്ക് വന്ന ആൾക്കാർ എന്ത് കഴിച്ചാലും അവിടുത്തെ അത്ര പോരാ എന്നാണല്ലോ പറയാറ്”
“നാട്ടിൽ ഉള്ള അത്ര പോരാ എന്നാലും അഡ്ജസ്റ്റ് ചെയാം” അവൻ പറഞ്ഞു.
“അല്ല എന്താണ് ഇവിടെ അഡ്മിഷൻ എടുക്കാൻ ഇത്ര ലേറ്റ് ആവാൻ കാരണം”
” എന്റെ കോളേജ് കഴിഞ്ഞ് ഞാൻ കുറച്ചു കാലം വർക്ക് ചെയ്തിട്ടുണ്ടായിരുന്നു, അപ്പോഴാണ് എന്റെ ബോയ്ഫ്രണ്ട് പറഞ്ഞത് ഇവിടെ വന്ന് അഡ്മിഷൻ എടുക്കാൻ ആവുമ്പോൾ ഞങ്ങൾക്ക് കുറച്ച് ടൈം സ്പെൻഡ് ആയാലും പക്ഷേ കമ്പനിയിൽ ബോണ്ട് ഉള്ളതുകൊണ്ട് അവിടെനിന്നും ഇറങ്ങാൻ പറ്റിയില്ല ഇവിടെയാണെങ്കിൽ അഡ്മിഷൻ എടുത്ത് പോവുകയും ചെയ്തു. അതുകൊണ്ടാണ് ഡിസ്റ്റൻസ് ആയിട്ട് പഠിക്കാം എന്ന് കരുതിയത്. ഇപ്പോ അവൻ സെക്കൻഡറി കഴിഞ്ഞ് പോവുകയും ചെയ്തു ഞാനാണെങ്കിൽ ഇവിടെ വന്ന് പെട്ടു… ” അവൾ പറഞ്ഞു. ഓഹ് ഓണർ ഉള്ള വണ്ടി ആയിരുന്നു അല്ലെ. ഒരു ചായ വേസ്റ്റ് ആയി.