“ഏയ്യ്, ഞാൻ അപ്പടി ഒന്നുമേ സൊള്ളപൊറത് ഇല്ലൈ. അവർ പ്രൊപ്പോസ് പണ്ണനും താ സോനെ, അക്‌സെപ്റ് ആണോ റിജക്റ്റ് ആണോ എന്ന് സൊല്ലലെ. സുമ്മ ഇങ്ങേ നിന്ന പോത്തും 2 മിനിറ്റ്സ്. നീ റിജക്റ്റ് പന്നിട്ടേ സൊള്ളിടുവേ. കേസ് ഫിനിഷ്” (എടോ, ഞാൻ അങ്ങനെ ഒന്നും പറയുന്നില്ല, അവർ പറയണം എന്ന് മാത്രെ പറഞ്ഞുള്ളു, അക്‌സെപ്റ് ചെയ്യിപ്പിക്കണം എന്നല്ല. ഇവിടെ വെറുതെ കൂടെ നിന്ന മതി, നീ റിജക്റ്റ് ചെയ്ത് എന്ന് ഞാൻ അവരോട് പറഞ്ഞോളാം) ഒറ്റ ശ്വാസത്തിൽ ഹൃതിക് പറഞ്ഞു. കുറച്ച് നേരം അവിടെ ആകെ നിശബ്ദധ ആയിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും അവൾ അവിടെ തന്നെ നിന്നു, ഭാഗ്യം കുഴപ്പം ഇല്ല എന്ന് തോന്നുന്നു. അവൾക്ക് ഇടത്തോട്ട് കൈ ചൂണ്ടി അതാണ് റൂം എന്ന് കാണിച്ച് കൊടുത്തു.
“നാൻ പോകട്ടുമ, 2 മിനിറ്റ് ആയിട്ടേണ്” അവൾ പറഞ്ഞു. ഹൃതിക് ശെരി എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന് പോയി.
(ഇനി അങ്ങോട്ട് തമിഴ് ഡയലോഗ് മലയാളത്തിൽ എഴുതാം)
“ഏയ്… ഇത്ര ഹെല്പ് ചെയ്ത തന്നിട്ട് എനിക്ക് ഒന്നും തരുണിലെ” ശ്രുതികാ തിരിഞ്ഞ് നടന്ന് പോയി കൊണ്ടിരുന്ന അവനോട് ചോദിച്ചു. അവൻ എന്ത് ഹെല്പ് എന്ന അർത്ഥത്തിൽ അവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.
“എവെനിംഗ് എനിക്ക് ഒരു ചായ വാങ്ങി താ…”
“ഇല്ലെങ്കിൽ”
“നിന്ടെ ഫ്രണ്ട്സിനോട് ഞാൻ കാര്യം പറയും… ഇവിടെ ഇത്രെയും നേരം സംഭവിച്ചതും, പിന്നെ എന്റെ കൈയിനും കുറച്ച് ഇടും” അവൾ ചെറിയ പുച്ഛ ഭാവത്തിൽ പറഞ്ഞു.
“അതൊന്നും വേണ്ട… ചായയും കടിയും ഞാൻ വാങ്ങി തരാം” എന്നും പറഞ്ഞ് അവൻ രണ്ട് കൈയും കൂപ്പി നിന്നു. രണ്ട് പേരും യാത്ര പറഞ്ഞ് അവർ അവരുടെ പണിക്ക് പോയി.