“ഇവൻ ഇത് എന്ത് പറ്റി” നെഞ്ചിൽ കൈ വെച്ച് നിൽക്കുന്ന അവനെ കണ്ട് സമീർ ചോദിച്ചു. അതെ സമയം തന്നെ അവൻ തിരിഞ്ഞ് നോക്കിയപ്പോ അവനെ നോക്കി നിൽക്കുന്ന കൂട്ടുകാരെ കണ്ടത്. നെഞ്ചിൽ കൈ വെച്ചത് പോക്കറ്റിൽ നിന്നും ചുയിങ് ഗം എടുക്കാൻ വേണ്ടി ആണ് എന്ന് അവൻ കാണിച്ചു.
ആ ഒരു സമയത്ത് അവനെ മനസ്സിലായി, ഇത്രയൊക്കെ വേറെ ഒരാളെ പോലെ അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിൽ എപ്പോഴും ആ പഴയ നമ്മൾ ഉണ്ടാവും എന്ന സത്യം.
സ്റ്റെപ്പിന്റെ അവിടെ അവൾ നിന്നു, ഇടത്തോട്ടും വലത്തോട്ടും അവൾ നോക്കി. അവൻ വേറെ എങ്ങോട്ടോ നടന്ന് പോവുന്നത് പോലെ അവളുടെ മുൻപിലുടെ നടന്ന് പോയി.
“Excuse me, HOD ഓഫീസ് എങ്കെ ഇരുക്ക്… സോറി… Do you…”
“പറവഇല്ലൈ, തമിഴ് കൊഞ്ചം പുരിയം” അവൾ ചോദിച്ച് തീരും മുന്നേ ഹൃതിക് പറഞ്ഞു.
“ഓഹ്… നിങ്ങെ എന്ത ഊര്, കോയമ്പത്തൂർ…”
“ഇല്ലൈ, ഞാൻ വന്ത് കേരള”
“ഓക്കേ… ഹ്മ്മ്… ഇന്ത HOD റൂം…”
“അത് എല്ലാം സൊല്ലി തരേ, ആണ എന്നക് ഒരു ഹെല്പ് പണ്ണണം”
“നാനെ എത്തുവും തെറിയാമേ ഇങ്ങേ നികിരേ… സെരി സൊള്, എന്ന ഹെല്പ് വേണും”
“അത് വന്ത്, നീ എന്നെ തപ്പ എടുക്ക കൂടാത്. ഞാൻ വന്ത് യെന്ന് ഫ്രണ്ട്‌സ് കിട്ടേ ഒരു ബെറ്റിലെ തൊട്ടിട്ടേൻ, അപ്പൊ പണിഷ്‌മെന്റ ഉന്ന പ്രൊപ്പോസ് പണ്ണനും സോനെ” (അത് പിന്നെ, നീ ഇത് വേറെ രീതിയിൽ എടുക്കരുത്. എന്റെ ഫ്രണ്ട്‌സ് ആയിട്ട് ഞാൻ ഒരു ബെറ്റിൽ തൊട്ടു, അപ്പൊ നിന്നെ വന്ന് പ്രൊപ്പോസ് ചെയ്യണം എന്ന് അവർ പറഞ്ഞു) അത് കേട്ടതും അവൾക്ക് ചിരിച്ച് കൊണ്ട് വേണ്ടാ വേണ്ടാ എന്ന രീതിയിൽ തലയാട്ടി മെല്ലെ പിന്നിലോട്ട് നടക്കാൻ തുടങ്ങി.