“സർ, ഐ ആം ശ്രുതികാ ഫ്രം തമിഴ്നാട്” അവൾ പറഞ്ഞു.
“എന്ത്, അമേരിക്ക ഫ്രം തമിഴ്നാട് ഓ…” എന്നും പറഞ്ഞ് സർ തന്നെ ചിരിക്കാൻ തുടങ്ങി. ഇത് കേട്ട് ക്ലാസ്സിൽ എല്ലാവരും ചിരിച്ചു, സമീറും ഹൃതിക്കും ഒഴിക്കെ ബാക്കി എല്ലാവരും ചിരിച്ചു.
“ഇതിനും മാത്രം എന്താടാ കിനികാന് ഉള്ളത്” സമീർ ലോഹിതിനോട് ചോദിച്ചു.
“ചിരി വന്നിട്ട് ഒന്നും അല്ല, പിന്നെ നമ്മളുടെ സർ അല്ലെ”
“ഈ വക്കാ പ്രോത്സാഹനം ഒന്നും ഞാൻ എന്തേലും പറയുമ്പോ നിന്ടെ ഭാഗ്യത്തിന് ഞാൻ കണ്ടിട്ട് ഇല്ലാലോ. ഉണ്ടോടാ ഹൃതികെ… ഡാ ഹൃതികെ… ഡാ” സമീർ അവനെ കൂറേ വിളിച്ചു . പക്ഷെ യാതൊരു പ്രേതികരണവും ഇല്ലാതെ അവൻ പുറത്തേക്ക് നോക്കി ഇരുന്നു.
“ഇവൻ ഇത് എന്ത് പറ്റി..” സമീർ തുടർന്ന്.
“നമ്മൾ തിരിച്ച് വന്നപ്പോ ഞാൻ ശ്രേധികാൻ തുടങ്ങിയതാ, ഇവന്ടെ സ്വഭാവത്തിൽ ഒക്കെ മൊത്തത്തിൽ ഒരു മാറ്റം സംഭവിച്ചത് പോലെ. ഞാൻ ഒക്കെ പൊതുവെ ആൾക്കാരോട് സംസാരിക്കാത്ത കൂട്ടത്തിൽ ആണലോ, അപ്പൊ പതിവ് കൂടുതൽ പതിവ് ഇല്ലാത്തതൊരു കാര്യം ചെയ്ത ഞാൻ ഇങ്ങനെ ഔട്ട് ഓഫ് ഫോക്കസ് ആയിപോവാർ ഉണ്ട്” ലോഹിത് പറഞ്ഞു.
“അതിന് ഇവാൻ അങ്ങനെ സംസാരിക്കാത്ത കൂട്ടത്തിൽ ഉള്ള ആൾ ഒന്നും അല്ലാലോ ഡാ”
“ഏത് പെണ്ണ് എത്ര കൊന്നയടിച്ചാലും അതിന്ടെ ഇരട്ടി കൊന്നായടിക്കുന്ന ഇവനെ ഇപ്പൊ അവർ കുറച്ച് കൊന്നായടിച്ചു എന്നും പറഞ്ഞ് നമ്മളുടെ അടുത് വരെ… ഇവന് ഇവിടെ ഒറ്റക് ഇരുന്ന ആ കപിൽ എന്തോ സംഭവിച്ചിട്ട് ഉണ്ട്, കൂറേ ചിന്തിച്ച് കൂട്ടി ആയത് ആണ് എന്നാണ് എന്റെ ഒരു ഇത്” ലോഹിത് പറഞ്ഞു . ഇതുവരെ രണ്ട് പേരും ഇവനെ ഇങ്ങനെ കാണാത്ത കൊണ്ട് ലോഹിത് പറഞ്ഞത് ഒക്കെ സത്യമാവാൻ സാധ്യത ഉണ്ട് എന്ന് സമീറിനും തോന്നി.