യൂണിഫോം ധരിച്ചു സ്കൂളിലേക്ക് പോകാൻ റെഡി ആയി….കണ്ണാടിയിൽ നോക്കി നിന്ന് തന്റെ വൈറ്റ് ഷർട്ടിലെ ഫുൾ സ്ലീവ് മടക്കി ഷോർട് ആക്കി. …കഴുത്തിന് താഴെയുള്ള കുഞ്ഞ് മറുക് കാണുന്ന വിധത്തിൽ ഏറ്റവും മുകളിലെ ബട്ടൺ അഴിച്ചിട്ടു
ബാഗും തൂക്കി ഹാളിലേക്ക് വരുമ്പൊ ലക്ഷ്മി വിശ്വനാഥന് രാവിലത്തെ ഭക്ഷണം വിളമ്പുകയായിരുന്നു. ..അവൻ അവരെ ശ്രദ്ധിക്കാതെ മുറ്റത്തേക്ക് ഇറങ്ങി പള്ളിമുക്ക് കവല ലക്ഷ്യമാക്കി നടന്നു
“നമ്മുടെ മോൻ അല്ലെ ആ പോയത് ”
മുറ്റത്തേക്ക് എത്തിനോക്കിയ വിശ്വ ചോദിച്ചു…
“ഇവനിത് എന്ത് ഭാവിച്ചാ….ഇന്നലെ പനിച്ച് വിറച്ച് കിടന്നവനാ….വൈകിട്ട് ഇങ്ങോട്ട് വരട്ടെ ”
ലഷ്മി അവൻ പോയ വഴിയിലേക്ക് നോക്കി പറഞ്ഞു. ..
“അഭി പോയോ. …”
നന്ദന ബാഗും തൂക്കി ഓടിപ്പിടച്ച് അവിടേക്ക് വന്നു…
“ദേ ഇപ്പൊ ഇറങ്ങി പോയിട്ടുണ്ട്…..ഒരു ദിവസം റസ്റ്റ് എടുത്തിട്ട് പോയ പോരായിരുന്നോ അവന് ”
“എന്നോടുള്ള വാശിക്കാ. ..”
നന്ദന മുറ്റത്തേക്ക് ഇറങ്ങി ആക്റ്റീവ തിരിച്ചു….അല്പം മുന്നോട്ട് പോയതും അഭിമന്യു ബാഗും തൂക്കി മുന്നോട്ട് നടക്കുന്നത് കണ്ടു. …അവൾ അവന്റെ അരികിലായി കൊണ്ട് വണ്ടി നിർത്തി
“എന്തുവാ ”. …അഭി അമർഷത്തോടെ ചോദിച്ചു. …
“കയറ്. …”
“ഇല്ല. …”
“കയറാൻ. ..”നന്ദന ഒച്ചയെടുത്തു. …അഭി അവളുടെ കണ്ണുകളിലേക്ക് നോക്കി. ..
“വെറുതെ ഒരു scene ക്രീയേറ്റ് ചെയ്യണ്ട….പൊക്കൊ….” അവൻ ശബ്ദം താഴ്ത്തി കടുപ്പിച്ച് പറഞ്ഞു….അഭിമന്യുവിന്റെ വലിഞ്ഞുമുറുകുന്ന മുഖം കണ്ട് നന്ദനക്ക് സങ്കടം വന്നു….ഇങ്ങനെ ഒരു ഭാവം ആദ്യമായി കാണുക ആയിരുന്നു അവൾ