ഇടി മിന്നലിന്റെ ശബ്ദം കേട്ട് ലക്ഷ്മിയും വിശ്വനാഥനും ഞെട്ടിയെഴുന്നേറ്റു. ..
“നല്ല മഴയാണല്ലോ“
പുറത്തുപെയ്യുന്ന മഴ നോക്കി വിശ്വനാഥൻ ജനൽ വലിച്ചടച്ചു…. ഒരുവേള ലക്ഷ്മിയുടെ ചിന്തകൾ ജനലിനപ്പുറം കുത്തിയൊഴുകുന്ന മഴയിലേക്ക് നീണ്ടു. ..മഴയുടെ തണുപ്പിൽ ഹൃദയത്തിൽ എവിടെയോ ഒരു നോവ് പടരുന്ന പ്രതീതി
.
.
.
.
പിറ്റേന്ന് വിടർന്ന പുലരി അഭിമന്യുവിന്റെ ആയിരുന്നു. ..അവൻ അതിരാവിലെ എഴുന്നേറ്റു ഫ്രഷ് ആയി….
വാതിലിൽ ആരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ട് കട്ടിലിൽ കിടന്നിരുന്ന നന്ദന എഴുന്നേറ്റു. …രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. …അഭി ഇല്ലാതെ താൻ ഉറങ്ങിയിട്ടില്ല. …കതകിൽ വീണ്ടും തട്ട് കേട്ടതും നന്ദന എഴുന്നേറ്റ് കതക് തുറന്നു. …മുന്നിൽ ഒരു ടവൽമാത്രം ഉടുത്ത് കൈയിൽ വലിയൊരു ബാഗുമായി അഭി നിൽക്കുന്നു
“അഭി….”
“ഞാനെന്റെ സാധനങ്ങൾ എടുക്കാൻ വന്നതാ. ..ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ..”
“എന്തൊക്കെയാടാ നീ. ..”
അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ അഭിമന്യു മുറിയിലേക്ക് കടന്നുകയറി തന്റെതായി ആ മുറിയിൽ ഉണ്ടായിരുന്ന സകലതും ബാഗിനുള്ളിലാക്കി. ….ഒക്കെയും നോക്കി നിന്ന നന്ദനയുടെ കണ്ണുകൾ നിറഞ്ഞു
“…അഭി എന്തൊക്കെയാടാ ഇത്. …”
“ഞാനിനി ഈ മുറിയിൽ വേണ്ട. …അവസരം കിട്ടിയാൽ കയറി പിടിച്ചാലോ. ..”
അഭിമന്യു പറയുന്നത് കേട്ട് നന്ദന വായ പൊത്തി, അവനെ നിർവികാരതയോടെ നോക്കി. …ഈ കണ്ണുകൾ. …ഇത് തന്റെ അഭിയുടെ അല്ല. … അവൻ അവളെ ശ്രദ്ധിക്കാതെ തന്റെ മുറിയിലേക്ക് പോയി. …