അഭിമന്യു പടിക്കെട്ടുകൾ ഓടിയിറങ്ങുന്നത് നോക്കി നന്ദന തറഞ്ഞു നിന്നു….അവൾ കരച്ചിലോടെ നിലത്തേക്ക് ഇരുന്ന് മുട്ടിൽ തലചേർത്തുവച്ചു
.
.
.
.
മുറിയിലേക്ക് ഓടിവന്ന അഭി വാതിൽ അടച്ചുപൂട്ടി , അവിടെ ചാരി നിന്ന് കിതച്ചു….നിറഞ്ഞ കണ്ണുകളോടെ നടന്ന് മുറിയുടെ കിഴക്കേമൂലയോട് ചേർന്ന് ഇരുന്ന് ശ്വാസമെടുത്തു….അവന് തല പൊളിയുന്നതുപോലെ വേദന തോന്നി
ശരീരത്തിൽ മുഴുവൻ ഓർമ്മയുടെ പുഴുക്കൾ നുഴഞ്ഞു നീങ്ങി. …അവ മാംസത്തെ കാർന്നുതിന്നു. …അഭിമന്യു വിന്റെ മനസ്സിൽ ശരത്തിന്റെ മുഖം തെളിഞ്ഞു. ..അയാളുടെ ലിംഗം തന്റെ വായിലേക്ക് കുത്തി കയറ്റുന്ന രംഗം ഓർത്ത് അവൻ നിലത്ത് ഛർദിച്ചു
ശിരസിന്റ ഉച്ചിഭാഗത്ത് ആണി തറഞ്ഞുകയറുന്നതുപോലെയുള്ള ശക്തമായ വേദന അനുഭവപ്പെട്ടതും അഭിമന്യു ഇരുകൈകൾ കൊണ്ടും തല പൊത്തിപ്പിടിച്ചുകൊണ്ട് ചുറ്റും തിരിഞ്ഞു. …..തന്റെ സമനില തെറ്റുവാണോ
അവന് ഭ്രാന്ത് പിടിച്ചു, മനുഷ്യരെ വലിച്ചുകീറി കൊല്ലാൻ തോന്നി….അസഹനീയമായ വേദനയോടെ മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു പരാജയപെട്ട് കുഴഞ്ഞു വീഴുമ്പോൾ അഭിമന്യുവിന്റെ കണ്ണിന് മുന്നിൽ രേണുകയുടെ രൂപം തെളിഞ്ഞു
.
.
.
പെട്ടെന്ന് ആയിരം സൂര്യന്റെ ശോഭയോടെ ആകാശത്തിൽ ഒരു വെള്ളിടി വെട്ടി. …ടെറസിൽ നിന്ന നന്ദന നടുങ്ങി വിറച്ചു. ….അവൾ അകത്തേക്ക് ഓടിക്കയറി വാതിൽ അകത്തുനിന്ന് പൂട്ടി. …
പുറത്ത് സംഹാരമാടുന്ന ശക്തമായ മഴയുടെ ഇരമ്പൽശബ്ദം അവൾ കേട്ടു. ..തെളിഞ്ഞ അന്തരീക്ഷമായിരുന്നല്ലോ ഇതുവരെ …പെട്ടെന്നൊരു മഴ. ..മുറിയിലേക്ക് നടക്കുമ്പോൾ പുറത്ത് നിരനിരയായി പൊട്ടി ഉതിരുന്ന മിന്നൽ പിണരുകളുടെ കാതടിപ്പിക്കുന്ന ശബ്ദം നന്ദന കേട്ടു. ..ഇതെന്തൊരു മഴ. ..