“അഭി. …”
നന്ദന പിടഞ്ഞെഴുന്നേറ്റു….
“അഭി. …നിന്നെ അവര്. ..”
അവൾക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. …ഒരു കുഞ്ഞിനോട് അവര്….ഇത് റേപ്പ് ആണ് …നന്ദനയുടെ കൈകാലുകൾ വിറച്ചു. …
“മോനെ നീ. …അവര്. ..നിന്നെ …..”
വാക്കുകൾ ഇല്ലാതെ നന്ദന വിതുമ്പിപ്പോയി…. ഒന്നും അറിഞ്ഞില്ല താൻ. …
….അവൾ അവനെ വലിച്ച് തന്റെ നെഞ്ചോട് ചേർത്തു…
“വിട് ചേച്ചി. …”
തന്റെ ശരീരത്തിൽ മുറുകുന്ന നന്ദനയുടെ കൈകളെ അവൻ ദേഷ്യത്തോടെ തട്ടി മാറ്റി. …
നന്ദന അവനെ ഞെട്ടലോടെ നോക്കി. ..
“അഭി ഞാൻ ”
അവൾ അവന്റെ അരികിലേക്ക് നടന്നതും അഭിമന്യു പിന്നിലേക്ക് ചുവടുകൾ വച്ചു. …നന്ദനക്ക് തന്റെ ഹൃദയത്തിൽ ആരോ ഒരു കഠിനഭാരം എടുത്തുവച്ചതുപോലെ തോന്നി. ..അവൾ വേദനയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. …ആ കണ്ണുകൾ,
മരിച്ചിരിക്കുന്നു. …അവ നിർജ്ജീവമായ വെറും രണ്ട് ജടഗോളങ്ങൾ ആണെന്ന് നന്ദനക്ക് തിരിച്ചറിഞ്ഞു
“ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചത് ചേച്ചിയെ ആയിരുന്നു. …സത്യങ്ങൾ ഒക്കെയും ചേച്ചിയെങ്കിലും അറിയണം എന്ന് തോന്നി. …വെറുതെ അതിന്റെ പേരിൽ ഈ വിഷയത്തിൽ തലയിടേണ്ട. …“
അഭി താഴെ ഹാളിലേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങാൻ തുനിഞ്ഞു, പിന്നെ തിരിഞ്ഞ് അവളെ നോക്കി
“ഇനി സുധ ടീച്ചർ വിളിക്കുകയാണെങ്കിൽ അഭി നാളെ അവിടെ ഉണ്ടാകുമെന്ന് പറയണം …”അഭി പറഞ്ഞു…അവന്റെ ശബ്ദത്തിന് പതിവിലും ഗംഭീര്യം ഏറെയായിരുന്നു. ..തന്റെ സംസാരരീതിയും മനോഭാവങ്ങളും മാറി മറിയുന്നത് അഭിമന്യു അറിഞ്ഞില്ല. ..സ്വയം അറിയാതെ അവൻ മറ്റൊരു വ്യക്തിയിലേക്ക് മാറുകയായിരുന്നു