രേണുക അവന്റെ മുഖത്തേക്കുതന്നെ നോക്കി അഭിയുടെ അരികിൽ മുട്ടുകുത്തി ഇരുന്നു, ഇടതുകൈകൊണ്ട് രേണുക അഭിയുടെ കവിളിൽ കുത്തിപിടിച്ച്… വേദനയോടെ അവൻ വായ തുറന്നതും കൈയിൽ ഉണ്ടായിരുന്ന ടാബ്‌ലറ്റ് അവൾ അഭിയുടെ വായിലേക്ക് ഇട്ടു….
പിന്നെയെന്താ സംഭവിച്ചതെന്ന് ശരിക്കും എനിക്ക് ഓർമ ഇല്ല….വായിലേക്ക് ആരോ എന്തോ ശക്തിയായി തള്ളുന്നതുപോലെ തോന്നിയിരുന്നു….ബോധത്തോടെ ഉണരുമ്പോൾ ശരീരത്തിലെ മുഴുവൻ പേശികളും ഒന്നിച്ച് വലിഞ്ഞുമുറുകുന്ന വേദന തോന്നി…വായിൽ ഒരുതരം പുളിപ്പും കയ്പ്പും …..വീണ്ടും ആ നിലത്തുതന്നെ തളർന്നു കിടക്കുമ്പോൾ കണ്ടു…!!… കുറച്ചപ്പുറം നീങ്ങി കിടക്കുന്ന രേണുകയുടെ പുറത്തേക്ക് പടർന്നു കയറുന്ന ശരത്തിനെ.
>
>
>
ശരത്ത് ക്ഷീണിച്ച ഭാവത്തോടെ നിലത്തുകിടക്കുന്ന അഭിയെ പിടിച്ചെഴുന്നേൽപ്പിച്ചു….രേണുക പള്ളിയുടെ കൂറ്റൻ വാതിലുകൾ വലിയ ശബ്ദത്തോടെ വലിച്ചു തുറന്നതും ശരത്ത് അഭിയെയും കൊണ്ട് പുറത്തേക്ക് വന്നു, മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബാക്ക് സീറ്റിലേക്ക് കിടത്തി. …
“ഇനി എന്താ പ്ലാൻ. …”കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് ശരത്ത് ചോദിച്ചു. …ഒരു വിജയിയുടെ ഭാവത്തോടെ അവൾ കോഡ്രൈവർ സീറ്റിലേക്ക് ചാരി കിടന്നു, തല ചരിച്ച് പിന്നിൽ അർത്ഥബോധാവസ്ഥയിൽ കിടക്കുന്ന അഭിയെ നോക്കി
“നന്ദന. ..”
.
.
.
.
“ഞാനോ. …”….
നന്ദന സ്തംഭിച്ചുപോയി. …കൈവരിയിൽ ചാരി അവൾ നിലത്തേക്ക് ഊർന്നു വീണു. …
“അതെ. …എന്നെ വച്ച് വിലപ്പേശാൻ ആണ് അവരുടെ പ്ലാൻ… ..”