ചതിയാണെന്ന് തോന്നിയില്ല. ..അങ്ങനെ തോന്നാനും മാത്രമുള്ളതൊന്നും അവരുടെ പ്രവൃത്തിയിൽ നിന്ന് അനുഭവപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. …
അഭി അവരുടെ കാറിലേക്ക് കയറി. ..അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ശരത്തിനെയും, ബോണറ്റിൽ ഫ്രെയിം ചെയ്ത് ഫിക്സ് ചെയ്ത് വച്ചേക്കുന്ന അവരുടെ വിവാഹ ഫോട്ടോയും അഭിമന്യു ശ്രദ്ധിക്കുന്നത്. …ഇവര് ഭാര്യഭർത്താക്കന്മാരായിരുന്നോ. ..അവൻ ആശ്ചര്യത്തോടെ ഓർത്തു
“മോന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്. …”
യാത്രക്ക് ഇടയിൽ രേണുക ആരാഞ്ഞു. …
“അച്ഛൻ അമ്മ ചേച്ചി. …”
“ആഹാ ചേച്ചിയുടെ പേരെന്താ. … ..”
ശരത്തിനെ ഇടംകണ്ണിട്ട് നോക്കി നയത്തിൽ രേണുക വീണ്ടും ചോദിച്ചു. ..ശരത്തിന്റെ ചുണ്ടുകളിൽ ഒളിഞ്ഞുകിടക്കുന്ന ചതിയിൽ ചാലിച്ച പുഞ്ചിരി അഭി ശ്രദ്ധിച്ചില്ല
“നന്ദന… ഇപ്പൊ ഡിഗ്രി ചെയ്യുവാ. ..”
“ആഹ്. ..ഏതാ സബ്ജെക്ട്. ..”
രേണുക പിന്നെയും ചോദ്യങ്ങൾ ചോദിച്ചു. ..അവനെല്ലാത്തിനും ഉത്തരങ്ങളും പറഞ്ഞു. ..പല ചോദ്യങ്ങളും ചേച്ചിയെ ചുറ്റിപറ്റിയുള്ളതായിരുന്നു എന്ന് ഇപ്പൊ ഞാൻ ഓർക്കുന്നു…
അഭിമന്യു പറയുന്നതെല്ലാം നന്ദന ശ്രദ്ധയോടെകേട്ടുനിന്നു….അവൻ തുടർന്നു
സംസാരത്തിനിടയിൽ രേണുക തന്റെ മടിയിലിരുന്ന ബാഗ് തുറന്ന് ഒരു മിഠായി പുറത്തെടുത്ത് പൊളിച്ച് വായിലിട്ടു. …ഒരെണ്ണം അഭിക്കുനേരെയും നീട്ടി…സ്നേഹത്തോടെ തന്നത് നിരസിക്കാൻ തോന്നിയില്ല….
രേണുക തന്റെ ഉള്ളംകൈയിലേക്കു വച്ചു തന്നത് വെറുമൊരു മിഠായി ആണെന്നുള്ളത് തെറ്റിദ്ധാരണ മാത്രമായിരുന്നു, മറിച്ച് അതൊരുതരം ലഹരി ആയിരുന്നു. ..നാവിൽ എത്തിയാൽ അലിഞ്ഞ് നിമിഷങ്ങൾക്കകം തലച്ചോറിൽ എത്തുന്ന ഒരുതരം അപകടകാരിയായ ലഹരി…