“ശരത്ത് വിട്. …ഇത് വീടല്ല. …”
ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കി, അവൾ അവന്റെ കൈകൾ ബലമായി വിടുവിച്ചു
“രേണു. ..നീ ആ ചെറുക്കനെ ശ്രദ്ധിച്ചോ. ..”
“ഉം എന്താ. …”
“അവനെന്തോ മാറ്റംപോലെ. ..”
“എന്ത് മാറ്റം. ..എനിക്കൊന്നും തോന്നീല. …”
“എന്തോ. …അവന്റെ നടത്തവും, മറ്റ് കുട്ടികളോടുള്ള സംസാരവും, ഭാവവും. ….എനിക്കെന്തോ ……”
“അവന്റെ സമനില തെറ്റിയോ. ….”
“ആവോ. ..”
ശരത്തും രേണുകയും പരസ്പരം നോക്കി ചിരിച്ചു. …മറ്റ് അധ്യാപകരുടെ കാൽപെരുമാറ്റം കേട്ടതും ശരത്ത് അവളുടെ അടുത്തുനിന്നും മാറി തന്റെ ടേബിൾ ഏരിയയിൽ ഇരുന്നു …അവൻ തന്റെ മൊബൈൽ കൈയിൽ എടുത്ത് അതിൽ അവസാനം പകർത്തിയ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. …അഭിയുമായി സംസാരിച്ചുനിൽക്കുന്ന വൈദേഹിയുടെ ചിത്രങ്ങളിൽ കാണുന്ന അവളുടെ ഉടൽ അഴകിലൂടെ അവന്റെ കഴുകൻ കണ്ണുകൾ ഓടിനടന്നു. …
.
.
.
.
ആഫ്റ്റർ നൂൺ, എക്കണോമിക്സ് ക്ലാസ്സിൽ കുട്ടികൾ പലരും ഇരുന്ന് ഉറക്കം തൂങ്ങി…
“എന്തൊരു ശോകവാ. …“
അശ്വിൻ താടിക്ക് കൈ കൊടുത്തു 🙂….നടുവിൽ ഇരുന്ന അഭിമന്യു നീട്ടിയൊരു കൊട്ടുവാ ഇട്ട് വലത്തേക്ക് നോക്കുമ്പൊ അച്ചു കണ്ണും തുറന്ന് മിസ്സ് പഠിപ്പിക്കുന്നത് അക്ഷരംപ്രധി വിഴുങ്ങി മിഴിച്ച് ഇരിക്കുവാണ്. …ബുജി തന്നെ
അഭിമന്യു നെറ്റിയിൽ പെരുവിരൽ അമർത്തി അമർഷത്തോടെ വെറുതെ പെൺകുട്ടികളുടെ ഭാഗത്തേക്ക് നോക്കി….അവനെതന്നെ നോക്കിയിരുന്ന വൈദേഹി പെട്ടെന്ന് മുഖം തിരിച്ചു. …അവളുടെ മുഖത്ത് ചുവപ്പ് പടരുന്നത് കണ്ട അഭിമന്യുവിന്റെ ചുണ്ടുകളിൽ ഒരുകുഞ്ഞ് പുഞ്ചിരിയൂറി. ….