പൊതുവെ അധികം സൗഹൃദത്തിന് മുതിരാത്ത അഭിമന്യു അവനോട് സംസാരിച്ചു. ..കുറച്ചുനേരംകൂടെ കഴിഞ്ഞതും അവരുടെ അരികിൽ മറ്റൊരാൾ കൂടെ വന്നുപെട്ടു. …അശ്വിൻ. …ആളല്പം തടിച്ചിട്ട് ആയിരുന്നു
മൂന്നുപേരും പരസ്പരം പരിജയപ്പെട്ടു
“എടാ നീയൊന്ന് പുറകിലേക്ക് നോക്കിയേ. ..”
അച്ചു പറഞ്ഞതും അഭിമന്യു തിരിഞ്ഞു നോക്കി. …ഏറ്റവും പുറകിലെ ബെഞ്ചുകളിൽ ഇരിക്കുന്ന ചില ബോയ്സ് അവനെതന്നെ തുറിച്ച് നോക്കിയിരിക്കുകയായിരുന്നു. ..അഭി വേഗം തല വെട്ടിച്ചു
“ഇവന്മാരെന്താ എന്നെ ഇങ്ങനെ നോക്കുന്നെ. ..”
“കറ കളഞ്ഞ അസൂയ. …അല്ലാതെന്താ”
“അസൂയയോ. …”
അഭിമന്യു പൊട്ടിച്ചിരിച്ചു. …അതുപക്ഷെ കേട്ടവർക്ക് അട്ടഹാസം പോലെയാണ് തോന്നിച്ചത്….ചില സിനിമകളിൽ കാണുന്ന ചക്രവർത്തിമാരുടെ ചിരി പോലെ. …ചിരിച്ചു കഴിഞ്ഞിട്ടാണ് പറ്റിയ അമളിയോർത്തത്. …അവൻ ഡെസ്കിൽ തല മുട്ടിച്ച് കിടന്നു. ..
.
.
.
.
അടുത്തിരിക്കുന്നവരോട് എന്തൊക്കെയോ സംസാരിക്കുകയും, പിന്നെ പുറകിലേക്ക് നോക്കി ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്ന അഭിമന്യുവിനെ വൈദേഹി നോക്കിയിരുന്നു…..എന്തൊരു ഭംഗിയാണ് ചിരിക്കുന്നത് കാണാൻ. … നാണത്തോടെ ഡെസ്കിൽ തലതാഴ്ത്തി കിടക്കുന്നത് കണ്ട് വൈദേഹിക്ക് ചിരി വന്നു…
അഭിരാമി അവളുടെ ഭാവങ്ങളെ ചിരിയോടെ നോക്കിയിരുന്നു…
.
.
.
.
.
നന്ദനയുടെ അവസ്ഥ കണ്ട് ആൻസിക്ക് ദേഷ്യവും വിഷമവും ഒരുപോലെ തോന്നി….കോളേജിന് പിന്നിലെ ആൽമരചുവട്ടിൽ ഇരിക്കുകയായിരുന്നു ഇരുവരും
“നന്ദു ഞാൻ പറഞ്ഞതല്ലേ, അവനോട് സംസാരിക്കുമ്പോ സൂക്ഷിച്ച് വേണമെന്ന്. …അപ്പൊ അവൾ ആ ചെക്കനെ പോയി അടിച്ചിരിക്കുന്നു. …”