“അഭി എന്താടാ, ചേച്ചിയല്ലേ….നിനക്കെന്താ പറ്റിയെ….”
“പറ്റിയത് എന്താണെന്ന് ഇന്നലെ രാത്രി ഞാൻ പറഞ്ഞില്ലേ. ..”
“അഭി. ..അവരെയൊന്നും വെറുതെ വിടില്ല ഞാൻ…. ”
“ചേച്ചിക്ക് എന്ത് ചെയ്യാൻ പറ്റും. ….”അഭി ചോദിച്ചു….. വ്യക്തമായൊരു ഉത്തരം പറയാൻ കഴിയാതെ നന്ദന കുഴങ്ങി . ..കേസ് കൊടുക്കാം. ….നീതിക്ക് വേണ്ടി കോടതിയിൽ വാതിക്കാം. …എന്നിട്ട് എന്ത്? ഇന്ത്യൻ ശിക്ഷാ നിയമം ഇവരെയൊക്കെ സംരക്ഷിക്കാൻ എഴുതിവച്ചതുപോലെയാണ്. …നൂറ് കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതത്രെ! !!
“….ചേച്ചിക്ക് അവരെ ഒന്നും ചെയ്യാൻ പറ്റില്ല ….ഇതെന്റെ വിധിയെന്ന് കരുതി സമാധാനിക്കാം എന്നൊന്നും ഞാൻ പറയില്ല. …”
അഭി അവളുടെ രണ്ട് കവിളിലും ഉള്ളം കൈ ചേർത്തുവച്ച് കണ്ണുകളിലേക്ക് ഇമവെട്ടാതെ ദൃഷ്ടി ഉയർത്തി . ..
“നോക്ക്. …അവര് നിനക്കുവേണ്ടി വരും. …jst ignore them. …അവർക്കുള്ള ചക്രവ്യൂഹം ഈ അഭിമന്യു പണിയുന്നുണ്ട്….“
നന്ദന തറഞ്ഞു നിന്നു….ഈ സംസാരിക്കുന്നത് തന്റെ അഭി അല്ല. ..ഇത് മറ്റാരോ ആണ് . .. എന്തിനെയും ചുട്ടെരിക്കാൻ ശേഷിയുള്ള ആ കണ്ണുകളിൽ വന്യതയോടെ എരിയുന്ന തീ. …നടന്നകലുന്ന അഭിയെ നോക്കിയ നന്ദനക്ക് ഭയം തോന്നി
.
.
.
.
ക്ലാസ്സിലേക്ക് വന്നതും അഭി തന്റെ സ്ഥിരം സ്ഥാനത്തേക്ക് ചെന്നു…അന്ന് ആ ബെഞ്ചിൽ അവന് കൂട്ടെന്നപോലെ മറ്റൊരാൾകൂടെ ഉണ്ടായിരുന്നു. ..കറുത്തിട്ട് നല്ലോണം മെലിഞ്ഞ് കണ്ണിൽ കണ്ണടയുമായി ഒരുവൻ…അഖിൽ എന്ന അച്ചു. ..ആളൊരു പാവം ….അഭിക്ക് ഒത്തിരി സന്തോഷം തോന്നി. ..ഈ സ്കൂളിലേക്ക് വന്നിട്ട് ആദ്യമായി കിട്ടിയ സൗഹൃദം