കാവ് കഴിഞ്ഞതും ഒരു ശക്തി അവനിലേക്ക് വന്ന് നിറയുന്നത് പോലെ അവന് തോന്നി… ചിലപ്പോൾ മനസിന് ആശ്വാസം തോന്നിയിട്ട് ആകാം…
അവൻ ജീപ്പിൽ ഗ്രാമത്തിലേക്ക് വന്ന വഴികൾ ഓർത്ത് എടുത്ത് കൊണ്ട് കുറച്ച് നിമിഷം കൊണ്ട് തന്നെ അവൻ അടിവാരത്ത് എത്തി ചേര്ന്ന്…സൈക്കിൾ ലോക് വച്ചതും അവന് പോകേണ്ട ബസ് പൊടി പറപ്പിച്ച് അവിടേക്ക് എത്തിയിരുന്നു…
സമയം കളയാതെ ബസിലേക്ക് ചാടി കയറി അവൻ പട്ടണത്തിലേക്ക് ടിക്കെറ്റ് എടുത്ത് സീറ്റിലേക്ക് ചാരി ഇരുന്നു…..
**********
അര മണിക്കൂർ കൊണ്ട് അവൻ പട്ടണത്തിലേക്ക് എത്തി….അവൻ ചുറ്റും നോക്കി ആകെ ബഹളമയം വണ്ടികൾ എല്ലാം തിരക്കിട്ട് ഓട്ടം…
ശാന്തതയുടെ കയ്യിൽ നിന്നും തന്നെ അശന്തതയുടെ മുന്നിലേക്ക് വലിച്ചു എറിഞ്ഞു എന്ന് അവന് തോന്നി…
“ ചേട്ടാ ഈ നഗ്യാടിയിലേക്ക് പോകേണ്ട ബസ്….” അവൻ അടുത്ത് കൂടെ പോയ ഒരു ചേട്ടനോട് ചോദിച്ചു….
അയാള് കുറച്ച് ദൂരെ ഉള്ള ഒരു ബസ്സ് സ്റ്റോപ്പ് ചൂണ്ടി കാണിച്ചു ധൃതിയിൽ കടന്ന് പോയി….
അവൻ അയാള് നോക്കി അങ്ങോട്ടേക്ക് നടന്നു… സ്റ്റോപ്പിൽ അധികം ആൾ ഇല്ല…
പോകണ്ട സ്ഥലത്തെ ബോർഡ് നോക്കി ഒരു ബസ് കണ്ട് പിടിച്ചു അതിലേക്ക് അതിലേക്ക് കയറി…
ബസിൽ കയറി ഇരുന്നതും അവൻ്റെ അടുത്ത് ഇരിക്കുന്ന ഏകദേശം ഒരു യുവാവ് അവൻ്റെ അടുത്തായി ഇരിക്കുന്ന യുവാവിനെ മഹി നോക്കി…
കാവി വസ്ത്രം ധരിച്ച ഒരാൾ…. ഏറിയാൽ ഇരുപത്തി എട്ട് ഒക്കെ തോന്നിക്കുന്ന ഒരു രൂപം… തലമൊട്ട അടിച്ചു വച്ചിട്ടുണ്ട് കാലിൽ തടി കൊണ്ട് നിർമ്മിച്ച ചെരുപ്പ്… കയ്യിൽ എന്തോ തടികൊണ്ട് നിർമ്മിച്ച മുത്തുകൾ എന്ന് തോന്നിക്കും വിധം ഉള്ള ഒരു മാല ജപിച്ച് കൊണ്ട് ഇരിക്കുന്നു…എന്തൊക്കെയോ ഉരുവിട്ടു കൊണ്ട് ഓരോ മുത്തുകളും പിന്നിലേക്ക് നീക്കി വിടുന്നത് അവൻ ഒരു കൗതുകത്തോടെ നോക്കി… ഒറ്റ നോട്ടത്തിൽ തന്നെ ഏതോ സന്യാസി ആണ് അവന് ബോധ്യപ്പെട്ടു…