“ അടിവാരത്ത് പോയാൽ അവിടുന്ന് ബസ് കിട്ടും… ഇപ്പൊൾ ബസ് സ്റ്റാൻഡിൽ എടുത്ത് കാണും ഒരു മണിക്കൂറിനു ഉളളിൽ ബസ് അടിവാരത്ത് വരും ഇപ്പൊൾ പോയാൽ ചിലപ്പോൾ കിട്ടും….”
രേവതി ക്ലോക്കിലേക്ക് നോക്കി പറഞ്ഞു കൊണ്ട് പണിയിൽ മുഴുകി…
“ അല്ല ഞാൻ അടിവാരത്തെക്ക് എങ്ങനെ പോകും ജീപ്പ് ഇപ്പൊൾ ഉണ്ടോ അങ്ങോട്ടേക്ക്…” അവൻ സംശയത്തോടെ രേവതി നോക്കി ..
“ ഇല്ലട…. ഇന്ന് ജീപ്പ് കാണുമോ എന്ന് അറിയില്ല.. ആ ഡ്രൈവർ ചെക്കൻ്റെ അമ്മ ഈ ഇടക്ക് മരിച്ചായിരുന്നു…കുളി എങ്ങാണ്ട് ആണ് ഇന്ന് …പോകണം…”
“ അല്ലങ്കിൽ നീ ഒരു കാര്യം ചെയ്യ് അവളുടെ സൈക്കിൾ എടുത്തുകൊണ്ട് പോ… കടക്ക് മുന്നിൽ ലോക് ചെയ്ത് വച്ചാൽ മതി…” അവള് ഒരു ഉപായം പോലെ പറഞ്ഞു…
അവനും അതാണ് നല്ലത് എന്ന് തോന്നി….
ഇന്ന് അവള് പോകുന്നില്ലാലോ… എപ്പോൾ കുഴപ്പം ഇല്ല….
കുറച്ച് കഴിഞ്ഞതും അവൻ രേവതിയോട് യാത്ര പറഞ്ഞു സൈക്കിൾ ആയി പുറപ്പെട്ടു…
കുറെ നാളുകൾക്ക് ശേഷം ആണ് സൈക്കിൾ ചവിട്ടുന്നത് അതിൻ്റേത് ആയ ചെറിയ ബുദ്ധിമുട്ടും അവന് തോന്നി…ചെറുതായി കുളിരുന്നുണ്ട്…പനികോൾ ആണോ എന്തോ….
പോകുന്ന വഴിയിൽ അവൻ കാവിനെ ഒരു നോക്ക് നോക്കി….മരിച്ച ആൾ കിടന്ന് സ്ഥലം എന്ന് പോലും പറയാത്ത വിധം അവിടെ മാറിയിരുന്നു…. എല്ലായിടവും ഇല കൊണ്ട് മൂടപെട്ടിരിക്കുന്നു…
കാവിൻ്റെ മുന്നിലൂടെ പോകുമ്പോൾ തന്നെ വല്ലാത്ത മൂകത ആണ് അനുഭവപ്പെടുന്നത്… ഒരു നെഗറ്റീവ് എനർജി വന്ന് മൂടുന്ന പോലെ…
അവൻ സൈക്കിൾ ചവിട്ടും തോറും ആ കാവ് അവനിൽ നിന്നും അകന്ന് പിന്നിലേക്ക് പോകുന്നത് അവൻ കണ്ണാടിയിൽ കൂടെ നോക്കി കൊണ്ട് ഇരുന്നു….