“ നീ എന്തോ ആലോചിച്ചു നിൽക്കുകയാ… പോയി പല്ല് തേച്ചിട്ട് വാ..ഞാൻ ചായ എടുത്ത് വെക്കാം…”
പല്ല് തേക്കാൻ ആയി പുറത്തേക്ക് ഇറങ്ങിയപ്പോൾ വല്ലാതെ കുളിരു വന്നൂ…അത്രയും ഉണ്ടായിരുന്നു തണുപ്പ്… പുറത്തെ തണുപ്പിനോട് പൊരുത്തപ്പെടാൻ അവൻ കുറച്ച് സമയം വേണ്ടി വന്നു…
“ എടാ നി ഇപ്പോഴാ തറവാട്ടിലേക്ക് പോണേ…” അകത്തേക്ക് കയറിയ മഹിയേ നോക്കി രേവതി ചോദിച്ചു..
“ ഇല്ല അമ്മായി ഇന്ന് പോകണ്ട എന്ന് വച്ചു…പിന്നെ ഒരിക്കൽ ആവാം…സമയം കിടക്കുവല്ലേ..ഇന്ന് വേറെ ഒരു സ്ഥലം വരെ അത്യാവശ്യം ആയി പോകേണ്ടത് ആയി ഉണ്ട്….”
അവൻ രാത്രി മെസ്സേജ് വന്നതിനെ കുറിച്ച് അവളോട് സൂചിപ്പിച്ചു….
“ അമ്മായി ഈ മായാപുരി എവിടെയാ…”
അവൻ രേവതിയുടെ മുഖത്തേക്ക് നോക്കി …
“ അതങ്ങ് നല്ല ദൂരം ഉണ്ടല്ലോ മോനെ ഇവിടുന്ന് മൂന്ന് ബസ് എങ്കിലും മാറി കയറണം…അവിടെ എന്താ…”
“ അവിടെ എനിക്ക് ഒരാളെ കാണാൻ ഉണ്ട്… പിന്നെ എത്രയും ദൂരം ബസിൽ പോകേണ്ടി വരില്ല…പട്ടണത്തിൽ എത്തിയാൽ എനിക്ക് എൻ്റെ ബൈക്ക് എടുക്കാം… പിന്നെ കുഴപ്പം ഇല്ലല്ലോ…”
അവൻ അതു പറഞ്ഞതും എന്നാല് ശെരി എന്ന അർത്ഥത്തിൽ അവള് തലകുലുക്കി സമ്മതിച്ചു….
“ പിന്നെ ഒരുകാര്യം പെട്ടന്ന് ഇങ്ങു വരാൻ നോക്കണം….ബൈക്ക് കിട്ടി എന്ന് വച്ച് അവിടെ എവിടെയും കറങ്ങി നിൽക്കരുത് കേട്ടോ…”
മുന്നോട്ട് നടക്കാൻ ഒരുങ്ങിയ രേവതി തിരിഞ്ഞു നിന്ന് അവനെ ഓർമിപ്പിക്കും പോലെ പറഞ്ഞു….
അവൻ അതിനു തലകുലുക്കി സമ്മതം അറിയിച്ചു…
“ അല്ല…ഇവിടുന്ന് ബസ് കാണുമോ അങ്ങോട്ടേക്ക് പോകാൻ…”
അവൻ എന്തോ ഓർത്തപോലെ രേവതിയ്യോട് ചോദിച്ചു….