അവൻ ഒരു മിനിറ്റ് നടന്നപ്പോൾ തന്നെ വീടിനു താഴെ ആയി എത്തി..വണ്ടി നല്ല സ്ഥലം നോക്കി പാർക്ക് ചെയ്ത് മുകളിലേക്ക് കയറി…
“ അവൻ ആണോടി ആ അവന്നത്….രേവതിയുടെ ആ ചോദ്യത്തിന് ആണ് എന്ന് തോന്നുന്നു..”
എന്ന് മറുപടി പറയുന്നതും മഹി താഴെ നിന്ന് കെട്ടു….
അവൻ കയറി വരുന്നതും കാത്ത് രേവതിയും പ്രിയയും വാതിൽ പടിയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…
പ്രിയയുടെ മുഖത്ത് പനിയുടെ നല്ല ക്ഷീണം ഉണ്ടായിരുന്നു…എങ്കിലും അവനെ കണ്ടപാടെ അവള് ഒരു നനഞ്ഞ ചിരി ചിരിച്ചു…
അവനെ കണ്ടതും രേവതി അവിടെ നിന്നും എഴുന്നേറ്റു..രേവതി അവൻ്റെ അടുക്കൽ ചെന്ന് എന്തോ അവന് ചുറ്റും ഉഴിഞ്ഞു എടുത്ത്…അതുമായി വീടിനു കുറച്ച് മാറി അതു കത്തിച്ചു കളയുകയും ചെയ്തു…
അതു എന്താണ് എന്ന് അവന് മനസിലായില്ല ..
“ മോനെ ഇത്രയും നേരം എവിടെ ആയിരുന്നു..കാണാതെ വന്നപ്പോൾ ഞാനും അവളും നല്ലതുപോലെ പേടിച്ചു….”
“ വണ്ടി കുറച്ച് പണി തന്നു അമ്മായി…അതാ..”
“എന്തായാലും നന്നായി ….എന്ന് വെള്ളി ആയിരുന്നു മോനെ ഞാൻ അതു വിട്ടും പോയി…”
“അതെന്താ അമ്മായി അങ്ങനെ…വെള്ളി ആഴ്ചക്ക് എന്താ കുഴപ്പം…”
“ അതൊന്നും ഇല്ല മോനെ ഗ്രാമത്തിലെ ഓരോ വിശ്വാസങ്ങൾ ഉണ്ട് അതാ…അമാവാസി ദിവസങ്ങളിൽ ആരും അസമയത്ത് ഗ്രാമത്തിന് പുറത്തേക്ക് ഇറങ്ങി നടക്കാറ് ഇല്ല മോനേ…”
പെട്ടന്ന് രേവതി ഒന്ന് പരുങ്ങി എങ്കിലും എന്തൊക്കെയോ അവള് പറഞ്ഞു ഒപ്പിച്ചു…
“ എന്തായാലും വന്നല്ലോ….ഇപ്പോഴാണ് ഒന്ന് സമാധാനം ആയത് എന്തായാലും തേവര് മുത്തപ്പൻ കാത്ത്…”
അതും പറഞ്ഞു വാതിക്കൽ തുക്കിയിരുന്ന ഫോട്ടോയിൽ തൊഴുത്ത് അകത്തേക്ക് കയറി പോയി….പിന്നാലെ അവളും….