അതൊരു റാന്തൽ ആണോ എന്ന് അവന് തോന്നി..അതു നിലത്ത് വച്ചിരിക്കുക ആണ് ….
അതിനു തൊട്ട് അടുത്തായി എന്തോ കരുത്ത് ഇരുണ്ട് ഇരിക്കുന്നത് പോലെ അവന് തോന്നി…
അതു കൃത്യം ആയി എന്താണ് എന്ന് മനസിലാക്കാൻ അവൻ്റെ കാഴ്ചയുടെ പരിമിതി അവനെ അനുവദിച്ചില്ല….
പെട്ടന്ന് അതു ആരോ എടുത്ത് ഉയർത്തിയത് പോലെ ആ റാന്തൽ ചെറുതായി ഉയർന്ന് പൊങ്ങി കൂടെ ആ രൂപവും…
അതോടെ മഹിക്ക് ചെറിയ ആശ്വാസം തോന്നി ആരോ ഉണ്ടല്ലോ എന്ന്…അവൻ്റെ ചുണ്ടി ഒരു സമാധാന ചിരി വിരിഞ്ഞു…
എന്നാല് അവൻ്റെ ചിരി മാറാൻ അധിക നേരം എടുത്തില്ല…റാന്തൽ ആരോ ആട്ടി കളിക്കുന്ന പോലെ U ഷേപ്പിൽ മുകളിലേക്കും താഴേക്കും ഉയർന്ന് പൊങ്ങി കൊണ്ട് ഇരുന്നു…
അതു അവിടെ തന്നെ നിന്ന് ചുറ്റും കറങ്ങുക ആണ്….
പെട്ടന്ന് അതു നിന്നു… ഇരുട്ടിൽ നിൽക്കുന്ന മഹിയേ അതു കണ്ടത് പോലെ…
പിന്നീട് ആ രൂപം അവന് എതിരായി തിരിഞ്ഞു…പതിയെ അതു അവൻ്റെ അടുത്തേക്ക് നടന്ന് വരുന്നുണ്ട് എന്ന് അവന് തോന്നി തുടങ്ങി…
അത്രയും നേരം അണഞ്ഞു നിന്നിരുന്ന വഴി വിളക്കുകൾ അവൻ്റെ പേടി കൂട്ടാൻ എന്ന പോലെ ഓരോന്നായി ഒരു വല്ലാത്ത ശബ്ദത്തിൽ അണഞ്ഞും കത്തികൊണ്ടും ഇരുന്നു….
ആ വെളിച്ചത്തിൽ അവൻ്റെ കാഴ്ച അവൻ്റെ സകല നാടികളലെയും തളർത്തി കളഞ്ഞു..ഭയം എന്ന അവൻ്റെ ഉള്ളറകളിൽ പൂട്ടി വച്ചിരുന്ന നിധി അവൻ്റെ പരിധി വിട്ട് പുറത്തേക്ക് വന്ന്…
ആ വെളിച്ചത്തിൽ റന്തലും പിടിച്ചു വന്നിരുന്നത് ഒരു സ്ത്രീ ആയിരുന്നു…അവളുടെ മുഖം എല്ലാം മുടിയാൽ മറഞ്ഞിരുന്നു.. ആ രൂപം നിലത്തിലൂടെ ഒഴുകി അവൻ്റെ അരികിലേക്ക് പതിയെ വന്ന് കൊണ്ട് ഇരുന്നു….