……………
മഹി ബൈക്കിൽ തിരികെ പോകുക ആയിരുന്നു…
വഴി മാറി വന്നതോടെ നല്ലപോലെ വയ്‌കിയിരുന്നു…ഏകദേശം ഒൻപതു മണിയോട് അടുപ്പിച്ചിരുന്നു…
വഴി നല്ലപോലെ തന്നെ ചുറ്റിച്ചിരുന്നു…പിന്നീട് മെയിൻ റോഡ് കണ്ടപ്പോൾ ആണ് ഒരു ആശ്വാസം തോന്നിയത്….
പിന്നീട് ക്ഷീണം കാരണം വേഗത്തിൽ ബൈക്ക് ഓടിക്കാനും നിന്നില്ല…അതൊരു വൻ അബദ്ധം ആയി മാറി….നല്ലപോലെ ഇരുട്ടുകയും ചെയ്തു…..
കറക്റ്റ് ഗ്രാമത്തിന് ഉളളിൽ കടന്ന് കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞതും അവനെ പിന്നിൽ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി….
മഹി അവൻ്റെ ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി നിർത്തി തിരിഞ്ഞു നോക്കി…
എന്നാല് പിന്നിൽ വിജനം ആയ വഴിയും അല്ലാതെ വേറെ ഒന്നും കണ്ടില്ല..ചീവിടുകളുടെ ശബ്ദം അല്ലാതെ വേറെ ശബ്ദം ഒന്നും കേൾക്കാനും ഇല്ല…
അവൻ ഒന്ന് ശങ്കിച്ച് ബൈക്ക് മുന്നോട്ട് എടുത്തു….എന്നാല് വീണ്ടും അവനെ പിന്നിൽ നിന്നും ആരോ വിളിച്ചു…അതൊരു സ്ത്രീ ശബ്ദം ആയിരുന്നു…
എന്നാല് ഇത്തവണ ആ വിളി നാല് ദിക്കിൽ നിന്നും മുഴങ്ങി കേൾക്കുന്നത് പോലെ അവന് തോന്നി…
അവന് എന്തോ പോലെ തോന്നുവാൻ തുടങ്ങി…
വഴി വിളക്കുകൾക്ക് പിന്നിലെ ഇരുട്ടിൽ നിന്നുകൊണ്ട് ആരൊക്കെയോ ഇടക്ക് ഇടേ അവനെ വീക്ഷിക്കും പോലെ അവന് തോന്നാൻ തുടങ്ങി…
പെട്ടന്ന് അവനെ കൂടുതൽ തളർത്തി കൊണ്ട് വഴി വിളക്കുകൾ മിന്നി അണയുവാൻ തുടങ്ങി…അതും കൂടി ആയത്തോട് കൂടി അവൻ നല്ലപോലെ വിയർത്തു…
പൊടുന്നനെ അവനെ ഞെട്ടിച്ചു കൊണ്ട് അവൻ്റെ മുന്നിലെയും പിന്നിലെയും വഴി വിളക്കുകൾ ഒരു വല്ലാത്ത ശബ്ദത്തോടെ ഒരേ സമയം കെട്ടു പോയി…