ബൈക്ക് എടുക്കാൻ ഇനി പട്ടണത്തിൽ പോകണം എന്ന് അവന് മനസിലായി…
കുറച്ച് നേരം ഫോണിൽ നോക്കിയപ്പോൾ ഒരു വല്ലായ്മ പോലെ അവന് തോന്നി…
കണ്ണ് നല്ലപോലെ നീറുന്നുണ്ട്…. ഫോണിൽ നോക്കുമ്പോൾ തലക്ക് വല്ലാത്ത ഭാരം പോലെ…അവൻ സമയം നോക്കി പതിനൊന്ന് കഴിഞ്ഞിട്ടുണ്ട്….
നാളെ ബൈക്ക് എടുക്കാൻ പോകേണ്ടത് ആണ് ആകെ ഒരു ക്ഷീണം പോലെ…കണ്ണുകൾക്ക് വല്ലാത്ത ബലം താനേ അടയുന്ന പോലെ….
മഹി ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വീണു….
*****
ഉറക്കത്തിൽ മഹി വായുവിലൂടെ എങ്ങോട്ട് എന്നില്ലാതെ പറന്നു ഉയരുകയാണ്…. അവൻ യാതൊരു നിയന്ത്രണവും ഇല്ലാതെ ഇല്ലാതെ ഒരു തോണിയെ പോലെ വായുവിലൂടെ എങ്ങോട്ടോ ഒഴുകി നീങ്ങി….
അവൻ അവസാനം വന്ന് എത്തിയത് ആകാശം തട്ടുന്ന രീതിയിൽ ഉയർന്ന് നിൽക്കുന്ന കണ്ടാൽ ഭീതി തോന്നിക്കുന്ന ഒരു വലിയ മലയുടെ അടുത്തായി ആണ്…. ആ മലയുടെ മുകളിലേക്ക് അവൻ്റെ കണ്ണ് എത്തുന്നുണ്ടായിരുന്നില്ല…എത്രത്തോളം ഉണ്ടായിരുന്നു അതിൻ്റെ ഉയരം…ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ഒരു ഭീകര ജീവിയെ പോലെ ആണ് ഒറ്റ നോട്ടത്തിൽ അവന് തോന്നിയത്….
അതിനു താഴെ ആയി ഒരു വലിയ ഗുഹ..ഗുഹയുടെ ഉള്ളിൽ നിന്നും നല്ല പ്രകാശം പുറത്തേക്ക് വരുന്നുണ്ട് കൂടെ ചെറിയ രീതിയിൽ ഉള്ള പുകയും….അതു പുറത്തേക്ക് വന്ന് വായുവിലേക്ക് ലയിക്കുന്നു…
അവൻ ചുറ്റും നോക്കി ….മുഴുവൻ ഇരുട്ട് കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷം ആണ്… ഒരു വസ്തു പോലും കാണുവാൻ സാധിക്കാൻ പറ്റാത്ത കട്ട പിടിച്ച ഇരുട്ട്…. ഗുഹയുടെ ഉള്ളിൽ നിന്നും വരുന്ന പ്രകാശം മാറ്റി നിർത്തിയാൽ വേറെ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ….