അപ്പൂപ്പൻ എതിർ നിൽക്കുമോ എന്നായിരുന്നു അവളുടെ സംശയം….ഇപ്പൊൾ അതും മാറി കിട്ടിയിരിക്കുന്നു….
തൻ്റെ മുന്നിലെ ഏക തടസ്സം അവൻ ആണ് അവൻ പോയാൽ കോളജ് ഇനി ഞാൻ ഭരിക്കും….
അവള് ഒരു ചിരിയോടെ തുള്ളി ചാടി ഗോവണി കയറി മുകളിലേക്ക് പോയി….
********
“ വിശ്വാ….ഒരു നിമിഷം…..”
ആളുകളോട് തയ്യാർ ആകുവാൻ പറഞ്ഞു പൂമുഖത്ത് നിന്നും അകത്തേക്ക് പോകുവാൻ തുടങ്ങിയ വിശ്വനെ അയാള് വിളിച്ചു നിർത്തി….
“ ആ പയ്യൻ ഏതു വംശത്തിൽ പെട്ടത് ആണ് എന്ന് ഓർമ ഉണ്ടായാൽ നിനക്ക് കൊള്ളാം…നിൻ്റെ പദ്ധതി ചെറുതായി ഒന്ന് പിഴച്ചാൽ അവരുടെ ദൈവം അവതരിച്ച പോലെ ആണ് പിന്നീട് ഒന്നും ബാക്കി വെച്ചേക്കില്ല…..”
ജനാഥനൻ്റെ വാക്കുകൾ വിശ്വൻറെ ഉളളിൽ തീ കോരി ഇട്ട പോലെ ആയി….അയാളുടെ മുഖത്തും ഒരു ചെറു പരിഭ്രമമം നിഴലിച്ചു….
“ ഏയി….അങ്ങനെ ഒന്നും ഉണ്ടാകില്ല അച്ഛാ ഞാൻ നോക്കി ചെയ്ത് കൊള്ളാം….”
വിശ്വൻെറ മറുപടിക്ക് ഒരു മൂളൽ മാത്രം മറുപടി ആയി ജനാർദ്ദനൻ നൽകികൊണ്ട് അയാള് ചാരു കസേരയിലേക്ക് കിടന്നു……
*****”********
സമയം ഒരു ആറ് അരയോടെ അടുത്ത് കൊണ്ട് ഇരിക്കുന്നു.
ഒഴിഞ്ഞ ഒരു പ്രദേശം ആണ്, വഴിവിളക്കുകൾ ഒക്കെ കുറവാണ്, അന്നത്തെ പതിവ് കാലാവസ്ഥയുടെ മാറ്റത്തിൽ നേരത്തെ തന്നെ നല്ലപോലെ ഇരുട്ടിയിരുന്നു.
വഴിയുടെ വശത്ത് ആയി ഉയർന്നു നിൽക്കുന്ന മരത്തിനു കീഴെ ജീപ്പ് നിർത്തിയിരുന്നു….
ജീപ്പിനു ഉളളിൽ ഇരുന്ന ഒരാൾ മുന്നിൽ ഉള്ള വഴിയിൽ തന്നെ കണ്ണ് എടുക്കാതെ തന്നെ ഉറ്റു നോക്കി ഇരിക്കുക ആണ്….
അയാളുടെ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റ് കയ്യിലേക്ക് എടുത്തതും അയാളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു…