മുകളിലേക്ക് പോകുംതോറും മരങ്ങളുടെ എണ്ണവും വല്ലാതെ കൂടി കൊണ്ട് ഇരുന്നു…പുല്ലുകൾ മാറി ആ ഇടങ്ങളിൽ മരങ്ങൾ കാണുവാൻ തുടങ്ങി…
കിളകളുടെയും എന്തോ ഒന്ന് നീട്ടി കരയുന്ന ശബ്ദവും ഒഴിച്ചാൽ വേറെ ഒരു ശബ്ദവും ഇല്ല…
ഇനി എനിക്ക് വഴിതെറ്റിയോ…അവൻ ഒന്ന് ശങ്കിച്ച ശേഷം അവിടെ നിന്ന് തിരിഞ്ഞു നോക്കി….
അപ്പൊൾ ആണ് കുറച്ച് അകലെയായി ഒരു വലിയ ആൽമരം കാണുന്നത്…അതു ഒരു വശത്തേക്ക് മാറി ആണ് നിൽക്കുന്നത്…അവിടുന്ന് മാറി നടക്കുന്ന വഴിയിൽ പിന്നീട് അങ്ങോട്ട് കല്ലുകൾ പാകി ഇരിക്കുന്നു…
അതോടെ അവന് വിശ്വാസം ആയി ഇത് തന്നെ വഴി…
അവൻ മുന്നൊട്ടേക്ക് നടന്നുകൊണ്ട് ഇരുന്നു….
************
വലിയ ആൽമരത്തിൻ്റെ ചുവട്ടിൽ കണ്ണുകൾ അടച്ച് ധ്യാനത്തിൽ എന്ന പോലെ ഒരു വൃദ്ധൻ ഇരുന്നിരുന്നു…. ചുണ്ട് വിരലും തള്ള വിരലും കൂട്ടി വച്ച് അദ്ദേഹം ഓരോ മന്ത്രങ്ങൾ ഉരുവിട്ടു….
പെട്ടന്ന് എന്തോ ഉൾവിളി പോലെ അയാള് കണ്ണുകൾ തുറന്നു…
വഴിയിലൂടെ ഒരു യുവാവ് നടന്നു പോകുന്നതാണ്…
അവനെ കണ്ടെത്തും അയാളുടെ കണ്ണുകൾ തിളങ്ങി…. ആ വൃദ്ധൻ അറിയാതെ തന്നെ അയാളുടെ മുഖത്തേക്ക് ഒരു പുഞ്ചിരി കടന്ന് വന്നൂ…
സ്വതവേ ചിരിക്കാത്ത ഗൗരവകാരൻ ആയ അദ്ദേഹത്തിൻ്റെ ചിരിയെ പ്രകൃതി പോലും ആശ്ചര്യത്തോടെ ആണ് നോക്കിയത്…
“ അവസാനം നി വന്നൂ അല്ലേ….കാലം നിന്നെ ഇവിടെ കൊണ്ട് എത്തിച്ചു….സ്വാഗതം….ഞങ്ങളുടെ ഗ്രാമത്തിലെ നിനക്ക് സുസ്വാഗതം….”
അയാളുടെ മനസ്സ് അവനെ നോക്കി പറഞ്ഞു..
********
വഴിയരികിൽ നിന്നിരുന്ന ആൽമരത്തിൻ്റെ ഭംഗി ആസ്വദിക്കുക ആയിരുന്നു മഹി…ആൽ മരത്തിൻ്റെ ചുവട്ടിലെ നോട്ടം എത്തിയതും അവൻ ഒന്ന് ഞെട്ടി…